ന്യൂദല്‍ഹി: ദല്‍ഹി പൊലീസ് തന്റെ ഫോണ്‍ നമ്പര്‍ ചോര്‍ത്തിയതായി സി.ജെ.പി സഹ കണ്‍വീനര്‍ സൗരവ് ദാസ്.
ജന്ദര്‍ മന്തറില്‍ സംഘടിപ്പിക്കാനിരിക്കുന്ന പ്രതിഷേധത്തിന് മുന്നോടിയായി അനുമതി തേടി നല്‍കിയ അപേക്ഷ നിരസിച്ച് കൊണ്ടുള്ള ഉത്തരവുകള്‍ മാധ്യമങ്ങള്‍ക്കും സാമൂഹ്യമാധ്യമങ്ങള്‍ക്കും പരസ്യമായി നല്‍കിയപ്പോഴാണ് വ്യക്തിഗത നമ്പര്‍ ഡീഡാക്ട് നല്‍കാതെ പ്രചരിപ്പതെന്ന് സൗരവ് ദാസ് പറഞ്ഞു.
ഒരു മണിക്കൂറിനകം മുന്നൂറിലധികം കോളുകളും വാട്‌സ് ആപ്പ് കോളുകളുമാണ് തനിക്ക് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ദല്‍ഹിയില്‍ സി.ജെ.പിയുടെ നേതൃത്വത്തിലുള്ള സമരം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദ്യാര്‍ത്ഥികളെയും നേതാക്കളെയും കസ്റ്റഡിയിലെടുത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ജോണ്‍ബ്രിട്ടാസ് എം.പി, ബാലഗോപാല്‍ തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ജെ.പി നേതാവ് അഭിജിത് ദീപ്‌കെയും കസ്റ്റഡിയിലാണ്.
Content Highlight: Delhi Police leaked phone number; over 300 calls in one hour: Sourav Das