| Monday, 2nd November 2020, 10:53 pm

ഡല്‍ഹിയ്ക്ക് ആറ് വിക്കറ്റ് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

അബുദാബി: ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ജയം.

അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാന്റേയും അജിങ്ക്യ രഹാനെയുടെയും മികവിലാണ് ഡല്‍ഹി ആറ് വിക്കറ്റ് ജയം സ്വന്തമാക്കിയത്. ധവാന്‍ 54 റണ്‍സും രഹാനെ 60 റണ്‍സും നേടി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സാണെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂര്‍ നിരയിലെ ടോപ് സ്‌കോറര്‍.

41 പന്തുകള്‍ നേരിട്ട പടിക്കല്‍ അഞ്ചു ഫോറുകളടക്കം 50 റണ്‍സെടുത്ത് പുറത്തായി.

ഓപ്പണര്‍ ജോഷ് ഫിലിപ്പിനെ (12) നഷ്ടമായ ശേഷം രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ദേവ്ദത്ത് – വിരാട് കോഹ്‌ലി സഖ്യം 57 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 24 പന്തില്‍ നിന്ന് 29 റണ്‍സെടുത്ത കോഹ്‌ലിയെ പുറത്താക്കി ആര്‍. അശ്വിനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് വന്നവരില്‍ ഡിവില്ലിയേഴ്സിനൊഴികെ മറ്റാര്‍ക്കും തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ ബാംഗ്ലൂര്‍ 152-ല്‍ ഒതുങ്ങുകയായിരുന്നു. 21 പന്തുകള്‍ നേരിട്ട ഡിവില്ലിയേഴ്സ് രണ്ടു സിക്സും ഒരു ഫോറുമടക്കം 35 റണ്‍സെടുത്തു.

ഡല്‍ഹിക്കായി ആന്‍ റിച്ച് നോര്‍ക്യ മൂന്നു വിക്കറ്റ് വീഴ്ത്തി. കാഗിസോ റബാദ രണ്ടു വിക്കറ്റെടുത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Delhi Capitals vs Royal Challengers Banglore IPL 2020

We use cookies to give you the best possible experience. Learn more