ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ സൂപ്പര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് തിരിച്ചെത്താന്‍ ഇനിയും വൈകും. ഇനിയുള്ള മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെ ഏപ്രില്‍ 20തോടെയാകും താരം ദല്‍ഹി ക്യാമ്പില്‍ ചേരുക.
നാളെ (ഏപ്രില്‍ 8) ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും ഏപ്രില്‍ 11ന് ചെന്നൈക്കെതിരെയും 18ന് ബെംഗളൂരുവിനെതിരെയുമാണ് ദല്‍ഹിക്ക് ഇനിയുള്ള മൂന്ന് പോരാട്ടങ്ങള്‍. 21ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയുള്ള മത്സരത്തിന് മുന്നോടിയായി താരം ക്യാമ്പിലെത്തുമെന്നാണ് പ്രതീക്ഷ.
നിലവില്‍ മകച്ച പ്രകടനമാണ് ദല്‍ഹി കാഴ്ചവെക്കുന്നത്. സീസണിലെ ആദ്യ രണ്ട് മത്സരത്തിലും വിജയം സ്വന്തമാക്കിയാണ് ദല്‍ഹി മുന്നേറുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും പൂര്‍ണ ഫിറ്റ്‌നസോടെ ടീമിലെത്തിയാല്‍ ദല്‍ഹി ഇരട്ടി ശക്തരാകുമെന്നത് ഉറപ്പാണ്.
ഇതുവരെ ഐ.പി.എല്ലില്‍ 52 മത്സരങ്ങള്‍ കളിച്ച മിച്ചല്‍ സ്റ്റാര്‍ക്ക് 65 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. 5/35 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. കഴിഞ്ഞ സീസണില്‍ ദല്‍ഹിക്ക് വേണ്ടി 11 മത്സരങ്ങളില്‍ നിന്ന് 14 വിക്കറ്റുകള്‍ നേടി മികവുപുലര്‍ത്താന്‍ സ്റ്റാര്‍ക്കിന് സാധിച്ചിരുന്നു. ടീമില്‍ തിരിച്ചെത്തിയാല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനം തീര്‍ച്ചയായും ദല്‍ഹിക്ക് ഗുണം ചെയ്യും.
നിലവില്‍ ദല്‍ഹിയുടെ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനമാണ് നടത്തുന്നത്. മുകേഷ് കുമാര്‍ ന്യൂബോളില്‍ മികവ് പുലര്‍ത്തുമ്പോള്‍ ലുങ്കി എന്‍ഗിഡി, ടി നടരാജന്‍ എന്നിവര്‍ നിര്‍ണായക ഓവറുകള്‍ ചെയ്യും. മധ്യ നിരയില്‍ അക്‌സര്‍ പട്ടേലും കുല്‍ദീപ് യാദവുമുള്ള മികച്ച സ്പിന്നിങ് കോമ്പിനേഷനും ടീമിന് ഗുണം ചെയ്യും. സ്പിന്‍ ബൗളര്‍ വിപ്രജ് നിഗവും ഓപ്ഷനാണ്.
Content Highlight: Delhi Capitals’ super pacer Mitchell Starc may miss three more matches In IPL