| Tuesday, 21st January 2020, 1:27 pm

ദല്‍ഹിയിലെ ജനങ്ങളാണ് തന്റെ മുന്‍ഗണനയെന്ന് കെജ്‌രിവാള്‍; ആപ്പിനെ പരാജയപ്പെടുത്തണമെന്ന് മനോജ് തിവാരി; ട്വിറ്ററില്‍ വാക്‌പ്പോര്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ശേഷിക്കെ ട്വിറ്ററില്‍ പരസ്പരം പഴിചാരി ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും ബി.ജെ.പി എം.പി മനോജ് തിവാരിയും.ജനങ്ങളെ സേവിക്കുന്നതില്‍ ശ്രദ്ധപുലര്‍ത്തുന്നതിന് പകരം പ്രതിപക്ഷം തന്നെ ഉന്നം വെക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാള്‍ ചൊവ്വാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
തൊട്ടുപിന്നാലെ  മനോജ് തിവാരിയും ട്വീറ്റുമായി രംഗത്തെത്തി.

” ഒരുവശത്ത് ബി.ജെ.പി, ജെ.ഡി(യു), എല്‍.ജെ.പി, ജെ.ജെ.പി, കോണ്‍ഗ്രസ്, ആര്‍.ജെ.ഡി മറുവശത്ത് സ്‌കൂളുകള്‍, ആശുപത്രികള്‍, വെള്ളം, വൈദ്യുതി, സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ദല്‍ഹിയെ ജനങ്ങള്‍ക്കാണ് എന്റെ മുന്‍ഗണന.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അഴിമതിയെ തോല്‍പ്പിച്ച് ദല്‍ഹിയെ മുന്നോട്ട് കൊണ്ടുവരണം. പക്ഷേ അവരുടെയൊക്കെ ലക്ഷ്യം എന്നെ പരാജയപ്പെടുത്തുക മാത്രമാണ്”, കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.

തൊട്ടുപിന്നാലെ മനോജ് തിവാരിയും ട്വീറ്റുമായി രംഗത്തെത്തി.

”ഒരുവശത്ത് പൊളിഞ്ഞ റോഡുകള്‍, വൃത്തിയില്ലാത്ത വിഷമയമായ വെള്ളം, പുതിയ സ്‌കൂളുകളില്ല, പുതിയ ആശുപത്രികളില്ല, ആശുപത്രികളിലെ ഓപ്പറേഷന്‍ തിയറ്റുകള്‍ പൂട്ടിക്കിടക്കുന്നു. ഒരു ഇലക്ട്രിക് ബസ്സുപോലുമില്ല, അഴിമതിക്കെതിരെ പ്രവര്‍ത്തിക്കുന്നവരെയൊക്കെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നു…മറുവശത്ത് എല്ലാവരുടെയും വികസനം ബി.ജെ.പിയിലൂടെ”,എന്നായിരുന്നു മനോജ് തിവാരിയുടെ ട്വീറ്റ്.

ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ന്യൂദല്‍ഹിയില്‍ നിന്ന് മത്സരിക്കുന്ന അരവിന്ദ് കെജ്രിവാള്‍ ചൊവ്വാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

തിങ്കളാഴ്ച നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും റോഡ് ഷോ നീണ്ടതോടെ അദ്ദേഹത്തിന് സമയത്തിന് മുഖ്യ വരണാധികാരിയുടെ ഓഫീസില്‍ എത്താനായില്ല. ഇതേ തുടര്‍ന്ന് നോമിനേഷന്‍ സമര്‍പ്പിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഫെബ്രുവരി എട്ടിനാണ് ദല്‍ഹിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2015ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 ല്‍ 67 സീറ്റും ആംആദ്മിയായിരുന്നു നേടിയത്. മൂന്ന് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് ലഭിച്ചത്.

Latest Stories

We use cookies to give you the best possible experience. Learn more