കോഴിക്കോട്: സി.പി.ഐ.എം നേതാവ് കെ.ജെ ഷൈനിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അപവാദ പ്രചാരണങ്ങളെ തുടര്‍ന്ന് കെ.ജെ ഷൈന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് റൂറല്‍ സൈബര്‍ പൊലീസ് കേസെടുത്തത്.
പൊലീസ് വീട്ടിലെത്തി ഷൈനിന്റെ മൊഴി രേഖപ്പെടുത്തി.ഐ.ടി ആക്ട് കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
അധിക്ഷേപത്തിലും വ്യാജപ്രചാരണത്തിലും കെ.ജെ ഷൈന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.
നേരത്തെ കോണ്‍ഗ്രസ് നേതാക്കളുള്‍പ്പടെയുള്ളവരുടെ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ നിന്നാണ് കെ.ജെ ഷൈനിന് നേരെ വ്യാജപ്രചാരണങ്ങള്‍ ശക്തമായത്.
ജിന്റോ ജോണ്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി, ബി.ആര്‍.എം ഷഫീര്‍ തുടങ്ങിയവരുടെ പോസ്റ്റുകള്‍ വലിയ വിമര്‍ശനത്തിനും കാരണമായിരുന്നു.
ഇതിനിടെ, വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന വാദം സി.പി.ഐ.എമ്മിന്റെ ഗൂഢാലോചനയാണെന്ന് എറണാകുളം ഡി.സി.സി. അധ്യക്ഷന്‍ മുഹമ്മദ് ഷിയാസ് ആരോപിച്ചു.
കെ.ജെ ഷൈനിന് എതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളല്ലെന്നായിരുന്നു ഷിയാസിന്റെ വാദം.
എന്നാല്‍, ജിന്റോ ജോണ്‍, റിജില്‍ ചന്ദ്രന്‍ മാക്കുറ്റി തുടങ്ങിയവര്‍ വിവാദങ്ങള്‍ക്ക് ശേഷവും വ്യാജപ്രചാരണ പോസ്റ്റുകള്‍ പിന്‍വലിക്കാന്‍ കൂട്ടാക്കിയിരുന്നില്ല.
വിവാദത്തിനിടയിലും കെ.ജെ ഷൈനിനെതിരായ കോണ്‍ഗ്രസ് ഹാന്‍ഡിലുകളില്‍ നിന്നുള്ള അധിക്ഷേപത്തെ തള്ളിപ്പറയാന്‍ കെ.പി.സി.സി അധ്യക്ഷനുള്‍പ്പടെയുള്ള കോണ്‍ഗ്രസ്-യു.ഡി.എഫ് നേതാക്കള്‍ തയ്യാറായിട്ടില്ല.
Content Highlight: Defamation: Police register case based on K.J. Shine’s complaint