| Monday, 11th July 2016, 5:40 pm

വിഷാദ രോഗത്തെ പ്രതിരോധിക്കാം; ദീപികയുടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തന്റെ വിഷാദരോഗത്തെ കുറിച്ച് തുറന്നു പറഞ്ഞയാളാണ് ബോളിവുഡ് താരം ദീപികാ പദുകോണ്‍. രണ്ടു വര്‍ഷത്തോളം തന്നെ പിടികൂടിയ വിഷാദ രോഗത്തെ ദീപിക എങ്ങനെ മറികടന്നു എന്നത് എല്ലാവരും ഉറ്റു നോക്കിയിരുന്നു. ഇതിനെല്ലാമുള്ള വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദീപിക ഇപ്പോള്‍.

സ്‌പോര്‍ട്‌സാണ് തന്നെ വിഷാദത്തില്‍ നിന്നും കരകയറ്റിയതെന്ന് ദീപിക പറയുന്നു. തോല്‍വിയില്‍ മാത്രമല്ല വിജയത്തിലും എങ്ങനെ പെരുമാറണമെന്ന് സ്‌പോര്‍ട്‌സ് തന്നെ പഠിപ്പിച്ചതായി വീഡിയോയിലൂടെ താരം പറയുന്നു.

അത് കൊണ്ട് ഏതെങ്കിലുമൊരു കായിക വിനോദം ദിനചര്യയുടെ ഭാഗമാക്കണമെന്നാണ് ദീപിക നല്‍കുന്ന ഉപദേശം. നൈക്ക് സ്‌പോര്‍ട്‌സ് ബ്രാന്‍ഡുമായി ചേര്‍ന്നാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more