| Friday, 26th January 2018, 11:21 am

'പത്മാവതി'ല്‍ രണ്‍വീര്‍ സിങിനേയും ഷാഹിദ് കപൂറിനേയും കടത്തിവെട്ടി ദീപിക പദുക്കോണ്‍; ചിത്രത്തില്‍ കൂടുതല്‍ പ്രതിഫലം ലഭിച്ചത് തനിക്കെന്ന് സമ്മതിച്ച് ദീപിക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സഞ്ജയ് ലീല ബന്‍സാലിയുടെ “പത്മാവതി”ല്‍ കേന്ദ്രകഥാപാത്രമായ റാണി പത്മാവതിയായി ഉജ്വലപ്രകടനമാണ് ദീപിക പദുക്കോണ്‍ കാഴ്ച വെച്ചത്. ചിത്രത്തിനു വേണ്ടി വാങ്ങിയ പ്രതിഫലത്തിന്റെ കാര്യത്തിലും ദീപിക തന്നെയാണ് മുന്‍പന്തിയില്‍ എന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍.

സഹതാരങ്ങളായ രണ്‍വീര്‍ സിങിനേക്കാളും ഷാഹിദ് കപൂറിനേക്കാളും കൂടുതല്‍ പ്രതിഫലം ലഭിച്ചോ എന്ന ചോദ്യത്തിന് “അതെ” എന്ന ഉത്തരമാണ് ദീപിക നല്‍കിയത്. കളേഴ്‌സ് ഇന്‍ഫിനിറ്റി ചാനലിലെ “ബി.എഫ്.എഫ്‌സ് വിത്ത് വോഗ്” എന്ന പരിപാടിയ്ക്കിടെയാണ് ദീപിക ഇക്കാര്യം വെളിപ്പെടുത്തിയത്. സഹോദരി അനിഷയ്‌ക്കൊപ്പമാണ് ദീപിക ചാനല്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.


Also Read: ‘ഇവര്‍ക്കൊപ്പം ഇരിക്കുമ്പോള്‍ സംവിധായകനല്ലാത്തതില്‍ ജാള്യതയുണ്ട്’; ദുല്‍ഖര്‍ സല്‍മാനുമായി ഭാവിയില്‍ ഒന്നിച്ച് അഭിനയിച്ചേക്കാമെന്നും മമ്മൂട്ടി


പരിപാടിയിലെ “സേ ഇറ്റ് ഓര്‍ സ്ട്രിപ്പ് ഇറ്റ്” എന്ന വിഭാഗത്തിലാണ് ദീപികയെ കുഴച്ച ചോദ്യം ഉയര്‍ന്നത്. “പത്മാവതിനായി എത്ര പ്രതിഫലമാണ് ലഭിച്ചത്” എന്നാണ് അവതാരകയും നടിയുമായ നേഹ ധുപിയ ദീപികയോടു ചോദിച്ചത്. ഈ ചോദ്യം തന്ത്രപരമായി ഒഴിവാക്കിയ ദീപിക ഉത്തരം നല്‍കുന്നതിനു പകരം തന്റെ കമ്മല്‍ അഴിക്കുകയാണ് ചെയ്തത്.

ഇതിനു പിന്നാലെയാണ് അടുത്ത ചോദ്യം വന്നത്. രണ്‍വീറിനേക്കാളും ഷാഹിദിനേക്കാളും പ്രതിഫലം ലഭിച്ചിരുന്നോ എന്നായിരുന്നു ചോദ്യം. ഈ ചോദ്യത്തിന് “അതെ” എന്ന് ദീപിക മറുപടി പറഞ്ഞു. 16-ാം നൂറ്റാണ്ടിലെ സൂഫി കവിയായിരുന്ന മാലിക് മുഹമ്മദ് ജയാസിയുടെ പത്മാവത് എന്ന കവിതയുടെ ചലച്ചിത്രാവിഷ്‌കാരമാണ് ദീപിക അഭിനയിച്ച പത്മാവത്.


Don”t Miss: ആറുതരം സുരക്ഷാസംവിധാനങ്ങളോടെ അടിമുടി മാറി ഡ്രൈവിങ് ലൈസന്‍സ്; പുതിയ പരിഷ്‌കാരം അടുത്തയാഴ്ച മുതല്‍


ഒട്ടേറെ വിവാദങ്ങള്‍ക്കു ശേഷം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്. എന്നാല്‍ അലാവുദ്ദീന്‍ ഖില്‍ജിയുടെ ചരിത്രത്തെ ചിത്രം വളച്ചൊടിച്ചുവെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more