കോഴിക്കോട്: ബസിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫ റിമാൻഡിൽ.
കുന്നമംഗലം ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് ഷിംജിതയെ റിമാൻഡ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റം നടത്തിയാണ് ഷിംജിതയെ കോഴിക്കോട് മെഡിക്കൽ കോളേജ്
പൊലീസ് അറസ്റ്റ് ചെയ്തത്.
അടച്ചിട്ട മുറിയിലാണ് പ്രോസിക്യൂഷന്റെ വാദങ്ങൾ കോടതി കേട്ടത്. ജ്യാമത്തിനുള്ള അപേക്ഷ വൈകാതെതന്നെ നൽകുമെന്നും മഞ്ചേരി ജയിലിലേക്കാണ് ഷിംജിതയെ കൊണ്ടുപോയതെന്നും ഷിംജിതയുടെ അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.
വടകരയിലെ ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ വെച്ചാണ് വൈദ്യ പരിശോധന നടത്തിയത്.
അതേസമയം അറസ്റ്റ് മുന്നിൽക്കണ്ട് ഷിംജിത കോഴിക്കോട് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നു.
ഷിംജിത സംസ്ഥാനം വിട്ടുവെന്ന വാർത്തകളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ പൊലീസ് ഷിംജിതയുടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
Content Highlight: Deepak’s suicide Shimjita remanded for 14 days