| Friday, 5th September 2025, 12:14 pm

ഗോപി സുന്ദര്‍ എന്തും വിറ്റ് കാശാക്കും; എമ്പുരാനെ പിന്തുണച്ച് കൊണ്ടുള്ള പോസ്റ്റില്‍ സാഗര്‍ ഏലിയാസ് ജാക്കിയുടെ തീം സോങ്ങാണ് അയാള്‍ കൊടുത്തത്: ദീപക് ദേവ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ വിഷയത്തില്‍ ഗോപി സുന്ദര്‍ തന്നെ പിന്തുണച്ചത് മറ്റ് ഉദ്ദേശങ്ങളോടെയാണെന്ന് സംഗീത സംവിധായകന്‍ ദീപക് ദേവ്. എമ്പുരാന്‍ സിനിമയ്ക്ക് ദീപക് ദേവ് നല്‍കിയ തീം മ്യൂസിക്കുകള്‍ അത്ര മികച്ചതെല്ലെന്നും പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെന്നുമുള്ള അഭിപ്രായങ്ങള്‍ ഉയര്‍ന്ന് വന്നിരുന്നു. ഈ വിവാദമുയര്‍ന്ന പശ്ചാത്തിലാണ് ഗോപി സുന്ദര്‍ ദീപക് ദേവിനെ പിന്തുണച്ച കൊണ്ട് പോസ്റ്റ് ഇട്ടത്.

എന്നാല്‍ ഗോപി സുന്ദര്‍ തന്നെ പിന്തുണച്ചുകൊണ്ട് കൊടുത്ത ഈ പോസ്റ്റിനെ താന്‍ ഒരു സപ്പോര്‍ട്ടായി എടുക്കുന്നില്ലെന്നാണ് ദീപക് ദേവ് പറയുന്നത്. തന്നെ പിന്തുണച്ച് ഒരു പോസ്റ്റ് ഇടുകയാണെങ്കില്‍ ആദ്യം തന്നെ വിളിച്ചിട്ടല്ലേ സപ്പോര്‍ട്ട് ചെയ്യേണ്ടതെന്ന് ദീപക് ദേവ് ചോദിക്കുന്നു.

ഗോപി സുന്ദര്‍ എന്ത് ചെയ്താലും വിറ്റ് കാശാക്കുമെന്നും എമ്പുരാന്റെ മ്യൂസിക്കിനെ പറ്റി രണ്ട് അഭിപ്രായം നിലനില്‍ക്കുന്ന സമയത്ത് അദ്ദേഹം മോഹന്‍ലാലിന് വേണ്ടി ചെയ്ത സാഗര്‍ ഏലിയാസ് ജാക്കിയുടെ തീം മ്യൂസിക്കാണ് പോസ്റ്റില്‍ കൊടുത്തതെന്നും ദീപക് ദേവ് പറയുന്നു. ഈ പോസ്റ്റിന് മറുപടിയായി ഗോപി സുന്ദറായിരുന്നു എമ്പുരാന്‍ ചെയ്യേണ്ടിയിരുന്നതെന്നുള്ള അഭിപ്രായങ്ങള്‍ ചിലര്‍ പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘അപ്പോള്‍ അദ്ദേഹമത് നിഷേധിച്ചെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശം വേറെ പലതുമായിരുന്നു. ആ സമയത്ത് പ്രതികരിക്കാതിരുന്നത് അദ്ദേഹം വ്യക്തിപരമായ ചില പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന സമയമായതിനാലണ്. ഒരാളുടെ സ്വഭാവം മനസിലാക്കിക്കഴിഞ്ഞാല്‍ അയാളുടെ അടുത്ത് നിന്ന് മറ്റൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലല്ലോ. ഗോപി സുന്ദര്‍ ഇതും ഇതിനപ്പുറവും ചെയ്യും. അത് എനിക്കും നാട്ടുകാര്‍ക്കും അറിയാം. അദ്ദേഹം തന്നെ അത് മനസിലാക്കി തന്നിട്ടുണ്ട്,’ ദീപക് ദേവ് പറയുന്നു.

മോഹന്‍ലാലിന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീനിലെ തീം മ്യൂസിക്കുകളെ പറ്റിയായിരുന്നു കൂടുതല്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്. സാഗര്‍ ഏലിയാസ് ജാക്കിയിലെ മോഹന്‍ലാലിന്റെ ഇന്‍ഡ്രൊഡക്ഷന്‍ സീനിലെ തന്നെ ഹിറ്റായ തീം സോങ്ങാണ് ഈ പോസ്റ്റില്‍ ഗോപി സുന്ദര്‍ പങ്കുവെച്ചത്.

Content Highlight: Deepak dev says that Gopi Sundar will sell anything to make money; In a post supporting Empuran, he gave Sagar Elias Jackie’s theme song

We use cookies to give you the best possible experience. Learn more