| Friday, 17th February 2017, 3:05 pm

എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ: മഞ്ജു വാര്യരോട് ദീപനിശാന്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

രിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണെന്ന് ദീപ വിശദീകരിക്കുന്നു.


എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ലെന്ന് മഞ്ജുവാര്യരോട് ദീപ നിശാന്ത്. രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂവെന്നും ദീപ നിശാന്ത് മഞ്ജുവാര്യരോട് ആവശ്യപ്പെടുന്നു.

കമലിന്റെ ആമിയെന്ന ചിത്രം ഏറ്റെടുത്തെന്ന വാര്‍ത്തകള്‍ക്കു പിന്നാലെ നടി മഞ്ജു വാര്യര്‍ക്കെതിരെ ഫേസ്ബുക്കില്‍ സംഘപരിവാര്‍ ആക്രമണമുണ്ടായിരുന്നു. ഇതിനു പിന്നാലെ തന്റെ രാഷ്ട്രീയത്തിന്റെ പ്രഖ്യാപനമായിട്ടല്ല ഈ ചിത്രം ഏറ്റെടുത്തതെന്ന് വിശദീകരിച്ച് മഞ്ജു രംഗത്തെത്തുകയും ചെയ്തിരുന്നു.


Must Read: മിശ്രവിവാഹത്തോടുള്ള ഡി.വൈ.എഫ്.ഐ നിലപാടിന് തെളിവായി മതേതരവിവാഹം പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച വെബ്‌സൈറ്റ് വില്പനയ്ക്ക് 


എന്നാല്‍ മഞ്ജുവിന്റെ മറുപടി ഹിന്ദുത്വാവാദികള്‍ക്കു മുമ്പില്‍ വെയ്ക്കുന്ന അപേക്ഷയായി വ്യഖ്യാനിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മഞ്ജുവിനോട് രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറയാന്‍ ദീപ നിശാന്ത് ആവശ്യപ്പെടുന്നത്.

രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവത്കരിക്കുകയെന്നല്ല. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണെന്ന് ദീപ വിശദീകരിക്കുന്നു.

ദീപനിശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

രാഷ്ട്രീയവത്കരിക്കുക എന്നതിനര്‍ത്ഥം പാര്‍ട്ടിവല്‍ക്കരിക്കുക എന്നല്ല എന്ന് മാര്‍ത്താ ഹാര്‍നേക്കര്‍ പറഞ്ഞിട്ടുണ്ട്. പരമ്പരാഗതരീതിയിലുള്ള മുദ്രാവാക്യം വിളികളോ സമരമുഖങ്ങളിലെ പോരാട്ടമോ മാത്രമല്ല, ഇടപെടല്‍ കൂടി രാഷ്ട്രീയമാണ്. ശരിയെന്ന് തോന്നുന്നതിനോട് ചേര്‍ന്നു നില്‍ക്കലും രാഷ്ട്രീയമാണ്. മാധവിക്കുട്ടിയാകലും രാഷ്ട്രീയമാണ്. രാഷ്ട്രീയം അത്ര മോശപ്പെട്ട സംഗതിയല്ല എന്നര്‍ത്ഥം. ഒരു നിലപാടു കൂടിയാണത്. എനിക്ക് രാഷ്ട്രീയമില്ല എന്ന വാക്കിനേക്കാള്‍ അശ്ലീലമായി മറ്റൊന്നുമില്ല മഞ്ജൂ… രാഷ്ട്രീയമുണ്ടെന്ന് ഉറക്കെപ്പറഞ്ഞു തന്നെ മാധവിക്കുട്ടിയാവൂ

Latest Stories

We use cookies to give you the best possible experience. Learn more