| Tuesday, 12th November 2013, 7:06 am

പാമോലിന്‍ കേസ് പിന്‍വലിക്കല്‍ തീരുമാനം രണ്ട് മാസത്തിനകം വേണമെന്ന് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: പാമോലിന്‍ കേസ് പിന്‍വലിക്കണമെന്ന ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപേക്ഷയില്‍ രണ്ടുമാസത്തിനകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി തുശൃര്‍ വിജിലന്‍സ് കോടതിയോട് ആവശ്യപ്പെട്ടു. ജസ്റ്റിസുമാരായ എ.കെ പട്‌നായിക്, ജെ.എസ് ഖേഹാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

സുപ്രീംകോടതിയില്‍ കേസുണ്ടെന്നത് വിജിലന്‍സ് കോടതിക്ക് തീരുമാനം എടുക്കാന്‍ തടസ്സമല്ലെന്നും കോടതി വ്യക്തമാക്കി.

പാമോലിന്‍ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഖ്യ മുന്‍ വിജിലന്‍സ് കമ്മീഷണര്‍ ആയിരുന്ന പി.ജെ തോമസ് സമര്‍പ്പിച്ച ഹരജിയിന്‍ മേല്‍ വിധി പ്രസ്താവിക്കുകയായിരുന്നു കോടതി.

വിജിലന്‍സ് കോടതിയുടെ തീരുമാനമനുസരിച്ച് ഹരജിയില്‍ തീര്‍പ്പുണ്ടാക്കാമെന്നും കോടതി വാക്ക് നല്‍കി.

അതസമയം എഫ്.ഐ.ആര്‍ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം  അറിയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ച്ചക്കാലാവധി  അഭ്യര്‍ത്ഥിച്ചു.

കേസ് പിന്‍വലിക്കാനുള്ള അപേക്ഷ വിജിലന്‍സ് കോടതിയില്‍ നല്‍കിയതായി സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ എം.ആര്‍ രമേശ് ബാബു അിയിച്ചു.

കേസ് പിന്‍വലിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ചിലര്‍ രാഷ്ട്രീയപ്രേരിതമായി കേസില്‍ ഇടപെടുകയാണെന്നും കേസ് നീട്ടിക്കൊണ്ട് പോവുകയാണ് അവരുടെ ലക്ഷ്യമെന്നും തോമസിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ പറഞ്ഞു.

2005ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് ഭരണം മാറിയപ്പൊള്‍ വന്ന ഇടത് സര്‍ക്കാര്‍ കേസുമായി വീണ്ടും മുന്നോട്ട് പോയി.

കെ.കരുണാകനെതിരെ കെട്ടിച്ചമച്ച കേസാണിതെന്നും തുടര്‍  നിയമനടപടികള്‍ക്കുള്ള ശേഷി തോമസിനില്ലെന്നും സാല്‍വെ പറഞ്ഞു.

കേസില്‍ വേറെ പ്രതികളുണ്ടൊ എന്ന കോടതിയുടെ ചോദ്യത്തിന് നിരവധി പ്രതികളുണ്ട് എന്നാല്‍ തോമസിന്റെ കാര്യം മാത്രമാണ് താന്‍ പരിഗണിക്കുന്നതെന്നും സാല്‍വെ പറഞ്ഞു.

പാമോയില്‍ ഇടപാടില്‍ ക്രമക്കേട് നടന്നില്ലെന്ന കേന്ദ്രവിജിലന്‍സ് കമ്മീഷന്‍ റിപ്പോര്‍ട്ടും അദ്ദേഹം കോടതിയെ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more