മലയാള സിനിമാ പ്രേമികളുടെ വെയിറ്റിങ് ലിസ്റ്റില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ ഇടം പിടിച്ച ചിത്രമാണ് അതിമനോഹരം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയുള്ള ചിത്രം വര്‍ഷാവസാനം ഡിസംബര്‍ 24നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിന് വേണ്ടി വര്‍ഷങ്ങള്‍ക്ക് ശേഷം താരം താടി വടിച്ച ലുക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലായിരുന്നു. 2025ല്‍ ഇതേ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തുടരും 230 കോടിയോളമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയിരുന്നത്.
അതിമനോഹരം. Photo: X.com
ഡിസംബറില്‍ അതിമനോഹരമെത്തുമെമ്പോള്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തകരും എന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ ഈ പ്രതീക്ഷകള്‍ക്കെല്ലാം തിരിച്ചടിയേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സിനിമാ പേജുകള്‍ പുറത്തുവിടുന്നത്. ഡിസംബറില്‍ നാല് വമ്പന്‍ ഹോളിവുഡ് ചിത്രങ്ങള്‍ തിയേറ്ററുകളിലെത്താനിരിക്കുന്നതാണ് ചിത്രത്തിന് പ്രതിസന്ധിയായേക്കുമെന്ന് പലരും അഭിപ്രായപ്പെടുന്നത്.
അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ, ഡൂണ്‍ 3, ജുമാഞ്ചി 4, ആന്‍ഗ്രി ബേഡ്‌സ് 3 തുടങ്ങി വമ്പന്‍ ഹൈപ്പിലെത്തുന്ന ചിത്രങ്ങളാണ് ക്രിസ്മസ് റിലീസായി തിയേറ്ററുകളിലെത്തുന്നത്. ഇതിനാല്‍ തന്നെ വിദേശ രാജ്യങ്ങളിലെ സ്‌ക്രീനുകളെല്ലാം പൂര്‍ണമായും ഈ ചിത്രങ്ങള്‍ക്കായി പോകുമെന്നും ഓവര്‍സീസില്‍ വലിയ മാര്‍ക്കറ്റുള്ള മോഹന്‍ലാല്‍ ചിത്രത്തെ ഇത് സാരമായി ബാധിക്കുമെന്നും പലരും അഭിപ്രായപ്പെടുന്നു.
റിലീസ് ഡേറ്റുകള്‍
ആന്‍ഗ്രി ബേഡ്‌സ് 3. Photo: Deadline
കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം എമ്പുരാന്‍ വിദേശ മാര്‍ക്കറ്റില്‍ നിന്നും 141 കോടിയോളമായിരുന്നു നേടിയത്. ചിത്രത്തിന്റെ ടോട്ടല്‍ കളക്ഷനില്‍ വലിയ വിഭാഗം വന്നതും ഇന്റര്‍നാഷല്‍ മാര്‍ക്കറ്റില്‍ നിന്നും തന്നെ. ഇത്തരത്തില്‍ വലിയ ഒരു കളക്ഷന്‍ സ്വന്തമാക്കാനുള്ള അവസരമായിരിക്കും ചിത്രത്തിന്റെ റിലീസ് ഡിസംബറിലാണെങ്കില്‍ നഷ്ടമാകുക.
Content Highlight: December full of Hollywood movies which will affect the overseas collection of Mohanlal movie thudarum