ന്യൂദല്ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് അരങ്ങേറുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില് മുസ്ലിം സമുദായത്തിന് പിന്തുണയുമായി സോഷ്യല് മീഡിയ ഇന്ഫ്ളുവന്സര്. സോഷ്യല് മീഡിയ ഇന്ഫ്ളൂവന്സറും കണ്ടന്റ് ക്രിയേറ്ററുമായ നിതേഷ് കുമാര് എന്നയാളാണ് മുസ്ലിം സമുദായത്തിനായി കുറിപ്പുമായി രംഗത്തെത്തിയത്.
മുസ്ലിം സുഹൃത്തുക്കള് തെരുവിലിറങ്ങി ജീവന് അപകടത്തിലാക്കേണ്ടെന്നും തങ്ങളുടെ പൂര്വികര് വരുത്തി വെച്ച രാഷ്ട്രീയ തെറ്റുകള് തിരുത്താന് തങ്ങള് മുന്നിലുണ്ടാവുമെന്നും പീറ്റര് പാര്ക്കര് എന്ന് അറിയപ്പെടുന്ന തന്റെ ഇന്സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പില് തിവാരി പറയുന്നു.
പ്രക്ഷോഭങ്ങള്ക്കിടയിലെ വര്ഗീയത പരത്താനുള്ള ശ്രമങ്ങള് സജീവമാവുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വൈറലാവുന്നത്.സമരത്തില് നേരിട്ട് പങ്കെടുക്കാന് പറ്റാത്തതില് വിഷമിക്കേണ്ടതില്ലെന്നും എന്റെ എല്ലാ മുസ്ലിം സുഹൃത്തുക്കളോടും എന്ന് പറഞ്ഞ് തുടങ്ങുന്ന പോസ്റ്റില് അദ്ദേഹം പറയുന്നു.
‘എല്ലാ വിഷയങ്ങളെയും ഹിന്ദു-മുസ്ലിം സംഘര്ഷമാക്കി മാറ്റുന്ന ബി.ജെ.പിയുടെ തന്ത്രങ്ങളെക്കുറിച്ച് എല്ലാവര്ക്കും ബോധ്യമുണ്ട്. ഗുണ്ടകളെ ഉപയോഗിച്ചും കൃത്രിമമായി സംഘര്ഷങ്ങള് ഉണ്ടാക്കിയും കലാപസമാനമായ അന്തരീക്ഷം സൃഷ്ടിക്കാന് ശ്രമങ്ങള് നടക്കുന്നുണ്ടെന്നും, അതിനാല് നിങ്ങള് സ്വന്തം സുരക്ഷ അപകടത്തിലാക്കേണ്ടതില്ല.
ബി.ജെ.പിയെ അധികാരത്തില് കൊണ്ടുവന്നത് ഞങ്ങളുടെ അപ്പനപ്പൂപ്പന്മാരാണ്. അതുകൊണ്ട് ആ തെറ്റ് തിരുത്താനുള്ള ബാധ്യതയും ഞങ്ങള്ക്ക് തന്നെയാണ്, ഈ വിഷയം ഞങ്ങള് ഏറ്റെടുത്തോളാം,’ തിവാരി കുറിപ്പില് പറയുന്നു.
പോസ്റ്റ് ഇതിനകം പതിനായിരക്കണക്കിന് ആളുകളാണ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. ബോളിവുഡ് നടിയും ആമിര് ഖാന്റെ അനന്തരവാളുമായ സെയ്ന് മേരി ഖാന്, ബോളിവുഡ് താരം കിഷോര് ഉള്പ്പെടെ നിരവധി പ്രമുഖര് നിതേഷ് കുമാറിന്റെ പോസ്റ്റിന് നന്ദി പറഞ്ഞു രംഗത്തെത്തിയിട്ടുണ്ട്.
ദീര്ഘനാളായി ഭയത്തിന്റെ നിഴലില് കഴിയേണ്ടി വന്ന മുസ്ലിം സമൂഹത്തിന് സ്നേഹത്തിന്റെയും പ്രതീക്ഷയുടേയും പുതുനാമ്പാണ് ഈ കുറിപ്പെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്മേന്ദ്ര പ്രധന്റെ രാജി ആവശ്യപ്പെട്ട് നടന്ന സി.ജെ.പി ജന്തര് മന്തര് പ്രതിഷേധത്തില് സജീവമായിരുന്നു നിതേഷ്. ഇപ്പോള് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരായി നടക്കുന്ന പ്രക്ഷോഭത്തിലും അദ്ദേഹം സജീവമാണ്.
Content Highlight: “Dear Muslim brothers, it was our forefathers who brought the BJP to power; we have a responsibility to rectify that mistake”: Social media post goes viral.