| Thursday, 18th July 2019, 11:43 am

സഖാക്കളെ..; ഡിയര്‍ കോമ്രേഡില്‍ പാട്ടുപാടി ദുല്‍ഖര്‍ സല്‍മാനും വിജയ് സേതുപതിയും ; ചിത്രം തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: വിജയ് ദേവരകൊണ്ടയെ നായകനാക്കി മൂന്ന് ഭാഷകളില്‍ ഒരുങ്ങുന്ന ഡിയര്‍ കോമ്രേഡില്‍ പാട്ടുപാടി മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനും മക്കള്‍ സെല്‍വം വിജയ് സേതുപതിയും.

ചിത്രത്തിന്റെ തമിഴ് പതിപ്പിലാണ് വിജയ്‌സേതുപതി ഗാനം ആലപിക്കുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനും തെലുങ്കില്‍ വിജയ് ദേവരകൊണ്ടയുമാണ് ഗാനം ആലപിച്ചത്.

മൈത്രി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ നിര്‍മ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്.

മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

ഇ4 എന്റെര്‍റ്റൈന്മെന്റ്സ് ആണ് കേരളത്തിലേക്കുള്ള വിതരണാവകാശം എടുത്തിരിക്കുന്നത്. ജൂലൈ 26ന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യും.

ഡിയര്‍ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം ‘സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക’യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്ത് വന്നു. പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. സുജിത്ത് സാരംഗിന്റെതാണ് ഛായാഗ്രഹണം. ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും പി.ആര്‍.ഒ ആതിര ദില്‍ജിത്ത്

Latest Stories

We use cookies to give you the best possible experience. Learn more