| Wednesday, 11th December 2024, 6:54 pm

കാബൂളില്‍ ചാവേര്‍ സ്‌ഫോടനം; താലിബാന്‍ അഭയാര്‍ത്ഥി മന്ത്രി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാബൂള്‍: അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂലില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ താലിബാന്‍ അഭയാര്‍ത്ഥി മന്ത്രിയടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലുണ്ടായ സ്‌ഫോടനത്തില്‍ താലിബാന്‍ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനിയും മന്ത്രിയുടെ മൂന്ന് അംഗരക്ഷകരും കൊല്ലപ്പെട്ടതായാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്.

കാബൂളില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ താലിബാന്‍ ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മന്ത്രാലയത്തിനുള്ളില്‍ സ്‌ഫോടനം നടന്നുവെന്നും ഖലീല്‍ ഹഖാനി കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിക്കുകയായിരുന്നു.

അതേസമയം കാബൂളിലുണ്ടായ ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്.

Content Highlight: Deadly blast in Kabul; Taliban Refugee Minister Killed; report

We use cookies to give you the best possible experience. Learn more