| Friday, 20th April 2018, 8:56 pm

കോവളത്ത് നിന്ന് കാണാതായ വിദേശവനിതയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കോവളത്ത് നിന്ന് കഴിഞ്ഞ മാസം കാണാതായ വിദേശ വനിത ലിഗയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തിരുവല്ലത്ത് നിന്ന് കണ്ടെത്തി. വാഴമുട്ടം പൂനംതുരുത്തിലാണ് വള്ളികളില്‍ കുരുങ്ങിയ നിലയില്‍ മൃതദേഹം കാണപ്പെട്ടത്.

ജാക്കറ്റും സമീപത്ത് കണ്ടെത്തിയ സിഗരറ്റ് പാക്കറ്റും തൊലിയുടെ നിറവുമാണ് മൃതദേഹം ലിഗയുടേതാണെന്ന സംശയം ബലപ്പെടുത്തിയത്. ലിഗയെ ചികിത്സിച്ചിരുന്ന ആയുര്‍വേദ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് മൃതദേഹം തിരിച്ചറിയാനായില്ല. ലിഗയുടെ സഹോദരി നാളെ മംഗലാപുത്ത് നിന്നെത്തും. മൃതദേഹം തിരിച്ചറിയാന്‍ ഡി.എന്‍.എ പരിശോധന വേണ്ടി വരുമെന്നാണ് പൊലീസ് അറിയിച്ചത്.


Read | തീയേറ്ററുകളില്‍ ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കേണ്ട കാര്യമില്ല; ഇത് സിനിമയുടെ ആസ്വാദനത്തിന് തടസ്സമാണെന്ന് കേന്ദ്ര സമിതി റിപ്പോര്‍ട്ട്


വിഷാദരോഗത്തിന് ചികിത്സ തേടിയാണ് ലുത്വാനിയ സ്വദേശിയായ ലീഗ(33) ഇന്ത്യയിലെത്തിയത്. ചികിത്സ തേടിയ പോത്തന്‍കോട്ടെ ആയുര്‍വേദ കേന്ദ്രത്തില്‍ നിന്നാണ് ലീഗയെ ഒരു മാസം മുന്‍പ് കാണാതായത്. കാണാതായ ദിവസം ലീഗ ഓട്ടോറിക്ഷയില്‍ കോവളത്തേക്ക് പോയത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഫോണും പാസ്പോര്‍ട്ടും കയ്യില്‍ കരുതാതെയാണ് ലീഗ പുറത്തേക്ക് പോയത്. അതിന് ശേഷം ലീഗയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ലെന്നാണ് സഹോദരി പറഞ്ഞത്.

ലീഗയെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. കണ്ടെത്തുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികവും ബന്ധുക്കള്‍ പ്രഖ്യാപിച്ചിരുന്നു.

ചിത്രം: ലിഗ (ഫയല്‍ ചിത്രം)

Latest Stories

We use cookies to give you the best possible experience. Learn more