| Thursday, 15th August 2013, 3:16 pm

ദാവൂദ് ഇബ്രാഹിമിന്റെ സഹായി ഇഖ്ബാല്‍ മേമന്‍ ലണ്ടനില്‍ മരണപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ലണ്ടന്‍: അധോലോക നായകന്‍ ##ദാവൂദ് ഇബ്രാഹിമിന്റെ ഏറ്റവും അടുത്ത സഹായി ഇഖ്ബാല്‍ മിര്‍ച്ചി (ഇഖ്ബാല്‍ മേമന്‍) മരണപ്പെട്ടു. ദാവൂദിനൊപ്പം മുംബൈയില്‍ സഹായത്തിന് ഇഖ്ബാലും ഉണ്ടായിരുന്നു.[]

ഐ.പി.എല്‍ വാതുവെപ്പില്‍ ദാവൂദിനൊപ്പം ഇഖ്ബാല്‍ മിര്‍ച്ചിയുടേയും പേര്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു. 1993 ലെ മുംബൈ സ്‌ഫോടനക്കേസിലും മയക്കുമരുന്ന് കടത്ത് കേസിലും മുംബൈ പോലീസ് അന്വേഷിക്കുന്നയാളാണ് മിര്‍ച്ചി.

1995 ല്‍ സ്‌കോട്‌ലാന്റ് യാര്‍ഡ് മയക്കുമരുന്ന് കടത്തിനും തീവ്രവാദ പ്രവര്‍ത്തനത്തിന്റേയും പേരില്‍ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഹൃദയാഘാതമാണ് മരണകാരണം എന്നാണ് അറിയുന്നത്. യൂറോപ്പിലുള്ള ദാവൂദിന്റെ മയക്കുമരുന്ന് സാമ്രാജ്യങ്ങളുടെ മേല്‍നോട്ടം ഇഖ്ബാലിനാണെന്നാണ് പറയപ്പെടുന്നത്.

മുംബൈയിലെ ജേണലിസ്റ്റായ ജെ ഡേയുടെ കൊലപാതകക്കേസിലും മുംബൈ പോലീസ് ഇഖ്ബാലിനെ അന്വേഷിക്കുന്നുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more