| Saturday, 25th July 2020, 11:00 am

വിറക് കഷണങ്ങള്‍ കൊണ്ട് പൃഥ്വിരാജ്; ഇത് ഡാവിഞ്ചി സുരേഷ് ബ്രില്യന്‍സ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊടുങ്ങല്ലൂര്‍: പല തവണ പല മാധ്യമങ്ങളിലൂടെ കലാസൃഷ്ടികള്‍ രൂപപ്പെടുത്തി കൊടുങ്ങല്ലൂര്‍ സ്വദേശി ആര്‍ട്ടിസ്റ്റ് ഡാവിഞ്ചി സുരേഷ് അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഈ കൊവിഡ് കാലത്ത് മറ്റൊരു സൃഷ്ടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്.

വിറക് കഷണങ്ങള്‍ കൊണ്ട് നടന്‍ പൃഥ്വിരാജിന്റെ ചിത്രമാണ് ഡാവിഞ്ചി സുരേഷ് സൃഷ്ടിച്ചത്. പേപ്പറില്‍ വരക്കും പോലെ എളുപ്പമല്ല വിറകുകള്‍ കൊണ്ട് ചിത്രം വരക്കുന്നതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. ഛായ കൊണ്ട് വരാന്‍ പരമാവധി ശ്രമം നടത്തി. കണ്ടെത്താന്‍ ഇനിയും മീഡിയങ്ങള്‍ ഈ ലോകത്തുണ്ട്. ശ്രമം തുടരുമെന്നും ഡാവിഞ്ചി സുരേഷ് പറഞ്ഞു.

നേരത്തെ അടുക്കള ഉപകരണങ്ങള്‍ കൊണ്ട് മോഹന്‍ലാലിനെ രൂപപ്പെടുത്തിയിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ആണികള്‍ കൊണ്ട് ഫഹദ് ഫാസിലിനെയും സൃഷ്ടിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more