| Thursday, 11th June 2026, 2:01 pm

ലോകത്തിലെ മികച്ച താരം അവനാണെന്ന് എപ്പോഴും വിശ്വസിക്കുന്നു: ഡേവിഡ് വിയ്യ

Sudev A

2026 ഫിഫ ലോകകപ്പിന്റെ കിക്ക് ഓഫിന് ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. ലോകകപ്പിന്റെ 23ാം എഡിഷന് അമേരിക്ക, മെക്‌സിക്കോ, കാനഡ എന്നിവരാണ് ആതിഥേയത്വം വഹിക്കുന്നത്. 48 രാജ്യങ്ങളാണ് ഇത്തവണത്തെ ലോകകപ്പിനായി മാറ്റുരക്കുന്നത്. ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റ് കൂടിയാണിത്.

2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ 2026 ലോകകപ്പിനൊരുങ്ങുന്നത്. ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ പ്രകടനങ്ങള്‍ എങ്ങനെയായിരിക്കുമെന്ന് പറഞ്ഞിരിക്കുകയാണ് സ്പാനിഷ് ഇതിഹാസം ഡേവിഡ് വിയ്യ.

അര്‍ജന്റീന വളരെ ശക്തമായ ടീമാണെന്ന് പറഞ്ഞ വിയ്യ ലയണല്‍ മെസി ഏറ്റവും മികച്ച താരമാണെന്നും വിശേഷിപ്പിച്ചു. മെസിയുടെ മികച്ച ഫോം അര്‍ജന്റീനക്ക് പ്രധാനമാണെന്നും സ്പാനിഷ് ഇതിഹാസം പറഞ്ഞു. ടൈസി സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിയ്യ.

‘അവര്‍ നിലവിലെ ലോക ചാമ്പ്യന്മാരും സൗത്ത് അമേരിക്കയിലെ ചാമ്പ്യന്മാരുടെ അവരുടെ ടീം വളരെ ശക്തമാണ്. മെസി ഇപ്പോഴും മികച്ച ഫോമിലാണെന്നത് ഏറ്റവും പ്രധാനമാണ്. ലോകത്തിലെ ഏറ്റവും മികച്ച താരം അദ്ദേഹം തന്നെയാണെന്ന് ഞാന്‍ എപ്പോഴും വിശ്വസിക്കുന്നു.

അര്‍ജന്റീന ഒരുപാട് വര്‍ഷം കിരീടം നേടാതെ പോയെങ്കിലും എപ്പോഴും ശക്തമായ ഒരു ടീമുണ്ടായിരുന്നു. ഇപ്പോള്‍ അവര്‍ ചാമ്പ്യന്മാരാണ്. മികച്ച താരനിരയും അവര്‍ക്കുണ്ട്. മെസിക്കൊപ്പം കളിക്കുന്നത് അത്ഭുതകരമാണ്. അദ്ദേഹം കളി വളരെ എളുപ്പമാക്കും. അദ്ദേഹത്തിന്റെ പാസുകളും അസിസ്റ്റുകളും മികച്ചതാണ്. എതിര്‍ ടീം ഡിഫന്‍ഡര്‍മാര്‍ മെസിയെ തടയുന്നതിലാണ് ശ്രദ്ധ നല്‍കുന്നത്,’ ഡേവിഡ് വിയ്യ പറഞ്ഞു.

2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് നിലവിലെ ചാമ്പ്യന്മാര്‍ 2026 ലോകകപ്പിനൊരുങ്ങുന്നത്. 2026 ലോ.കകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് അര്‍ജന്റീന ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് കിരീടത്തിനായി അര്‍ജന്റീനക്കൊപ്പം മാറ്റുരക്കുന്നത്.

2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും. അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുള്ളത്.

Content Highlight: David Villa talks about Argentina football team and Lionel Messi

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more