| Friday, 28th December 2012, 4:23 pm

ഡേവിഡ് വില്ല ബാഴ്‌സലോണയുടെ അവിഭാജ്യ ഘടകം: ഇനിയേസ്റ്റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാഡ്രിഡ്: ബാഴ്‌സലോണയിലെ ഗോളടി വീരന്‍ ലയണല്‍ മെസ്സിയാണെങ്കിലും ക്ലബ്ബിലെ അവിഭാജ്യ ഘടകം ഡേവിഡ് വില്ലയാണെന്ന് സഹതാരം ഇനിയേസ്റ്റ. ബാഴ്‌സയില്‍ നിന്ന് വില്ല പോകുമെന്ന് വാര്‍ത്തകള്‍ പരക്കുന്നതിനിടെയാണ് ഇനിയേസ്റ്റയുടെ പരാമര്‍ശം.

വില്ല ടീമില്‍ ഉണ്ടാകുമോ ഇല്ലയോ എന്നതിനെ കുറിച്ച് ടീം ഇതുവരെ പ്രതികരിച്ചിട്ടില്ല. അതിന് മുമ്പ് ഇനിയേസ്റ്റയുടെ പരാമര്‍ശം വന്നതോടെ ടീമില്‍ ഇനി അധികനാള്‍ വില്ല ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.[]

സ്പാനിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇനിയേസ്റ്റ വില്ലയുടെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞത്. വില്ല ടീമില്‍ ഉണ്ടാകുമോ ഇല്ലയോ എന്നതിനെ കുറിച്ച് തനിക്കറിയില്ല. വ്യക്തിപരമായി വില്ലയുടെ അഭാവം താന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം ടീമിന്റെ അവിഭാജ്യഘടകമാണ് ഡേവിഡ് വില്ല. ഇനിയേസ്റ്റ പറഞ്ഞു.

2009-10 കാലയളവിലാണ് ഡേവിഡ് വില്ല വെലന്‍സിയയില്‍ നിന്നും ബാഴ്‌സിലേക്കെത്തുന്നത്. ആ വര്‍ഷം നടന്ന ലാ ലീഗ, ചാമ്പ്യന്‍സ് ലീഗ് എന്നിവയില്‍ വില്ല തന്റെ കഴിവ് തെളിയിച്ചിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more