| Sunday, 21st January 2018, 11:30 am

'കളിക്കാര്‍ അതു തന്നെയായിരിക്കാം പക്ഷെ കഴിഞ്ഞ തവണ കണ്ടപ്പോളുള്ള ടീമല്ല ഇന്ന് ബ്ലാസ്‌റ്റേഴ്‌സ്'; എഫ്.സി ഗോവയെ വെല്ലുവിളിച്ച് ഡേവിഡ് ജെയിംസിന്റെ മാസ് ഡയലോഗ്

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: കഴിഞ്ഞ തവണ കണ്ടുമുട്ടിയപ്പോള്‍ ഏറ്റുവാങ്ങിയ 5-2ന്റെ കനത്ത തോല്‍വിയുടെ കടം തീര്‍ക്കാന്‍ ഇന്ന് കേരളാ ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഗോവയെ നേരിടുകയാണ്. റെനെ മ്യൂളന്‍സ്റ്റീനെ പുറത്താക്കുകയും ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുക്കകയും ചെയ്തതോടെ അടിമുടി മാറിയ ബ്ലാസ്‌റ്റേഴ്‌സാണ് ഗോവയെ നേരിടാനിറങ്ങുക.

ഗോവയ്‌ക്കെതിരായ മത്സരം കഠിനമായിരിക്കുമെങ്കിലും ഹോം ഗ്രൗണ്ടില്‍ വിജയം നേടാന്‍ ടീം ശ്രമിക്കുക തന്നെ ചെയ്യുമെന്ന് ഡേവിഡ് ജെയിംസ് പറയുന്നു.

“അതേ കളിക്കാര്‍ തന്നെയായിരിക്കാം പക്ഷെ കഴിഞ്ഞ തവണ കണ്ടപ്പോളുള്ള ടീമല്ല ബ്ലാസ്‌റ്റേഴ്‌സ്, മികച്ചൊരു ട്രിപ്പ് കഴിഞ്ഞ് എത്തിയിരിക്കുകയാണ് ഞങ്ങള്‍. തോ്ല്‍വിയിലും പ്രകടനം എന്നെ സന്തോഷിപ്പിക്കുന്നതായിരുന്നു. ഒരുപാട് പോസിറ്റീവ് ഘടകങ്ങളുണ്ടായിരുന്നു.” ജെയിംസ് പറയുന്നു.

“ഫുട്‌ബോളിനെ ആദ്യ നിയമം മത്സരഫലത്തെ മനസിലാക്കുക എന്നതാണ്. എന്തുകൊണ്ടാണ് ജയിച്ചത് അല്ലെങ്കില്‍ തോറ്റത് എന്ന് പഠിക്കണം. ഗോവയില്‍ ഞാനുണ്ടായിരുന്നില്ല. പക്ഷെ തങ്ങളെന്താണ് ചെയ്യുന്നതെന്ന് താരങ്ങള്‍ക്ക് അറിയാം. അവരെ തയ്യാറാക്കുകയാണ് എന്റെ പണി. മത്സരം കഠിനമായിരിക്കും പക്ഷെ മൂന്ന് പോയന്റ ഞങ്ങള്‍ക്ക് നേടേണ്ടതുണ്ട്.” ജെയിംസ് കൂട്ടിച്ചേര്‍ത്തു.

ടീം ജയിക്കാനായി പോരാടും പക്ഷെ വിജയം ഗ്യാരണ്ടി പറയാനൊന്നും സാധിക്കില്ലെന്നും ജെയിംസ് വ്യക്തമാക്കുന്നു. ജെഷംഡ്പൂരിനെതിരായ അവസാന മത്സരത്തെ കുറിച്ച് ഓര്‍ക്കുന്നില്ലെന്നും അത് കഴിഞ്ഞ കഥയാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more