| Thursday, 3rd October 2013, 12:32 pm

വിവാഹത്തിന് ശേഷം ഡേവിഡ് ബെക്കാം ഫുട്‌ബോളില്‍ നിന്നും അകന്നു: അലക്‌സ് ഫെര്‍ഗൂസണ്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഡേവിഡ് ബെക്കാമിന്റെ ശ്രദ്ധ ഇപ്പോള്‍ മറ്റ് പല കാര്യങ്ങളിലുമാണെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മാനേജര്‍ അലക്‌സ് ഫെര്‍ഗൂസണ്‍. വിവാഹത്തിന് ശേഷമാണ് ബെക്കാമിന്റെ ശ്രദ്ധ മാറിയതെന്നും ഫെര്‍ഗൂസണ്‍ പറയുന്നു.

പോപ് ഗായിക വിക്ടോറിയയെ വിവാഹം ചെയ്തതിന് ശേഷം ബെക്കാം ഫുട്‌ബോളില്‍ പഴയപോലെ ശ്രദ്ധിക്കുന്നില്ലെന്നാണ് ഫെര്‍ഗൂസണിന്റെ പരാതി. ഒരു അഭിമുഖത്തിലാണ് ബെക്കാമിനെ കുറിച്ച് ഫെര്‍ഗൂസണ്‍ സംസാരിച്ചത്.

ബെക്കാമിന് 12 വയസ്സുള്ളപ്പോഴാണ് ആദ്യമായി ഞാന്‍ കാണുന്നത്. അന്ന് ഫുട്‌ബോളിനോട് അടങ്ങാത്ത അഭിനിവേശമായിരുന്നു ബെക്കാമിനുണ്ടായിരുന്നത്.

എല്ലായ്‌പ്പോഴും പരിശീലനത്തില്‍ ഏര്‍പ്പെടുമായിരുന്നു. പിന്നെ സ്വാഭാവികമായും ബെക്കാമിന്റെ ജീവിതം മാറി. വിക്ടോറിയയെ വിവാഹം കഴിച്ചതോടെ ബെക്കാം വല്ലാതെ മാറി. ഫെര്‍ഗൂസണ്‍ പറയുന്നു.

സെലിബ്രിറ്റി ജീവിതത്തില്‍ ബെക്കാം കുടുങ്ങിപ്പോയി. ഫുട്‌ബോളിലെ ശ്രദ്ധ ബെക്കാമിന് നഷ്ടമായി.  റയല്‍ മാഡ്രിഡില്‍ നന്നായി കളിക്കുന്നുണ്ടായിരുന്നു ബെക്കാം. അതിനിടയില്‍ ലാ ഗാലക്‌സിയില്‍ പോയത് എനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല.

മറ്റൊരു ക്ലബ്ബിലേക്ക് മാറണമെന്നുണ്ടെങ്കില്‍ ഏതെങ്കിലും നല്ല ക്ലബ്ബിലേക്ക് മാറാമായിരുന്നു. റയല്‍ മാഡ്രിഡ് നല്ല ക്ലബ്ബായിരുന്നു.

എന്നാല്‍ ബെക്കാമില്‍ ഇപ്പോഴും പ്രതിഭയുണ്ടെന്ന് പറഞ്ഞ ഫെര്‍ഗൂസണ്‍ സെലിബ്രിറ്റി ഇമേജില്‍ ബെക്കാം കുടുങ്ങിപ്പോവരുതെന്നും ഉപദേശിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more