| Thursday, 12th February 2026, 1:24 pm

ലങ്കയുടെ ചരിത്രം തിരുത്തി ക്യാപ്റ്റന്റെ വെടിക്കെട്ട്; തകര്‍ന്ന് വീണത് ജയവര്‍ധനെ...

ശ്രീരാഗ് പാറക്കല്‍

ടി-20 ലോകകപ്പില്‍ ശ്രീലങ്കയും ഒമാനും തമ്മിലുള്ള മത്സരം പല്ലക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഒമാന്‍ ഫീല്‍ഡ് തെരഞ്ഞെടുത്തു.

നിലവില്‍ ആദ്യ ബാറ്റിങ് അവസാനിച്ചപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ലങ്കന്‍ സിംഹങ്ങള്‍ അടിച്ചെടുത്തത്. കുശാല്‍ മെന്‍ഡിസ്, പവന്‍ രത്‌നയാകെ, ദാസുന്‍ ഷനക എന്നിവരുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ലങ്ക വമ്പന്‍ സ്‌കോറിലെത്തിയത്.

മെന്‍ഡിസ് 45 പന്തില്‍ ഏഴ് ഫോര്‍ ഉള്‍പ്പെടെ 61 റണ്‍സ് നേടിയപ്പോള്‍ പവന്‍ 28 പന്തില്‍ ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 60 റണ്‍സും നേടി.

ക്യാപ്റ്റന്‍ ഷനക 20 പന്തില്‍ അഞ്ച് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സും നേടി. 250 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരം ബാറ്റ് വീശിയത്. നേരിട്ട 19ാം പന്തിലായിരുന്നു താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റില്‍ ഒന്നാമനാകാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ശ്രീലങ്കയ്ക്ക് വേണ്ടി ടി-20 ലോകകപ്പില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന നേട്ടമാണ് ഷനക സ്വന്തമാക്കിയത്.

ഈ നേട്ടത്തില്‍ ഇതിഹാസം മഹേല ജയവര്‍ധനെയെ മറികടന്നാണ് താരം ഒന്നാമനായത്. ജയവര്‍ധനെ 21 പന്തിലാണ് ടി-20 ലോകകപ്പില്‍ 50 റണ്‍സ് പൂര്‍ത്തിയാക്കിയത്.

ടി-20 ലോകകപ്പില്‍ ഏറ്റവും വേഗതയില്‍ അര്‍ധ സെഞ്ച്വറി നേടുന്ന ആറാമത്തെ താരമാകാനും ക്യാപ്റ്റന്‍ ഷനകയ്ക്ക് സാധിച്ചു.

ഈ നേട്ടത്തിലെത്തുന്ന നാലാമനാകാനാണ് താരത്തിന് സാധിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയ്ക്ക് ഒപ്പമെത്തനാണ് ഷനകയ്ക്ക് സാധിച്ചത്. ടി-20 ലോകകപ്പ് ചരിത്രത്തില്‍ 12 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്ങാണ് റെക്കോഡില്‍ ഒന്നാമന്‍.

അതേസമയം മത്സരത്തില്‍ ഒമാന് വേണ്ടി ജിതേന്‍ രാമാനന്ദി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ജയ് ഒദേന്ദ്ര, സുഫിയാന്‍ മെഹ്‌മൂദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Dasun Shanaka In Great Record Achievement In T-20 World Cup For Sri Lanka

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more