| Tuesday, 7th April 2026, 2:02 pm

ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പരാമർശവുമായി പിണറായി വിജയൻ

മുഹമ്മദ് നബീല്‍

കണ്ണൂർ: ദിവസങ്ങളായി തുടരുന്ന രേവന്ത് – പിണറായി വാക്‌പോര് അടുത്ത ഘട്ടത്തിലേക്ക്

കണ്ണൂരിൽ മാധ്യമങ്ങളെ കാണവേ പിണറായി വിജയൻ രേവന്തിന്റെ ഇന്നലത്തെ പരാമർശങ്ങൾക്ക് മറുപടി നൽകിയതാണ് ഇപ്പോൾ വാക്‌പോര് മുറുക്കാൻ കാരണമായത്.

‘ഡാഷ് മോനെ രേവന്താ, മറുപടി വരുന്നുണ്ട്,’ എന്നായിരുന്നു മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള പിണറായിയുടെ മറുപടി.

രേവന്ത് റെഡ്ഡി ഒരു സംസ്ഥാനത്തിൻറെ മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രി സ്ഥാനത്തിരിക്കുമ്പോൾ ഒരു മര്യാദയൊക്കെ വേണമെന്നും അതിന് ചേർന്ന രീതിയിലാണോ അദ്ദേഹം സംസാരിച്ചതെന്നും പിണറായി ചോദിച്ചു.

‘അദ്ദേഹം പരസ്യമായി ഉന്നയിച്ച സാഹചര്യത്തിൽ ഞാൻ പരസ്യമായി തന്നെ മറുപടി കൊടുക്കുന്നുണ്ട്. ഇപ്പോൾ അത് വിശദമാക്കുന്നില്ല. അതുകൊണ്ട് രേവന്ത് റെഡ്ഡിയോട് ഡാഷ് മോനേ രേവന്താ മറുപടി വരുന്നുണ്ട് എന്ന് മാത്രമേ ഇപ്പോൾ പറയാനുള്ളൂ,’ പിണറായി പറഞ്ഞു.

കഴിഞ്ഞ ദിവസം യു.ഡി.എഫ് പ്രചാരണത്തിനെത്തിയ രേവന്ത് റെഡ്ഡി പിണറായി വിജയനെ കടന്നാക്രമിച്ചിരുന്നു, ഇതിന് പിണറായി തെലങ്കാനയെയും കേരളത്തെയും താരതമ്യം ചെയ്ത് എക്‌സിലൂടെ മറുപടി നൽകിയിരുന്നു.

പിണറായിയുടെ എക്സ് പോസ്റ്റിന് കത്തയച്ചായിരുന്നു രേവന്ത് രണ്ടാമത് മറുപടി നൽകിയത്, ഈ ഘട്ടത്തിൽ പിണറായിയെ നരസിംഹം സിനിമയിലെ ഡയലോഗിനെ അനുസ്മരിപ്പിക്കും വിധം ‘നീ പോ മോനെ വിജയാ’ എന്ന് വിളിച്ചായിരുന്നു കത്ത് അവസാനിപ്പിച്ചത്.

തിരുവനന്തപുരത്ത് തെരഞ്ഞടുപ്പ് പ്രചാരത്തിടയിലും രേവന്ത് ഈ പ്രയോഗം ആവർത്തിച്ചു, ഇതാണ് പിണറായി വിജയനെ പ്രകോപിപ്പിച്ചത്.

Content Highlight: Pinarayi Vijayan makes remarks against Telangana Chief Minister

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more