| Friday, 12th June 2020, 7:03 pm

സിനിമാ ലൊക്കേഷനുകളുടെയും താരങ്ങളുടെയും സുരക്ഷാ ജീവനക്കാരനായിരുന്ന മാറനല്ലൂര്‍ ദാസ് അന്തരിച്ചു; ആദരാഞ്ജലികളുമായി മമ്മൂട്ടിയും മോഹന്‍ലാലും

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളിലെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ആയിരുന്ന മാറനല്ലൂര്‍ ദാസ് (46) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മഞ്ഞപ്പിത്തത്തിന് ചികിത്സയിലായിരുന്നു. ഷൈജയാണ് ഭാര്യ, മകള്‍ നൈന ദാസ്, മകന്‍ നയന്‍ ദാസ്.

മലയാള സിനിമയില്‍ തന്നെ സെറ്റ് സെക്യൂരിറ്റി സൂപ്പര്‍വൈസിംഗ് ആദ്യമായി ആരംഭിച്ചത് ദാസിന്റെ നേതൃത്വത്തിലായിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, തമിഴ് താരങ്ങളായ വിജയ്, സൂര്യ തുടങ്ങി നിരവധി താരങ്ങളുടെ സുരക്ഷാ ചുമതല ദാസ് വഹിച്ചിരുന്നു.

പ്രൊഡക്ഷന്‍ ജോലികളിലൂടെയാണ് മാറനല്ലൂര്‍ ദാസ് സിനിമയിലേക്ക് എത്തിയത് പിന്നീട താരങ്ങളുടെ സുരക്ഷാ ചുമതലയുള്ള സെക്യൂരിറ്റി തൊഴില്‍ ഏറ്റെടുക്കുകയായിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ബിജു മേനോന്‍ തുടങ്ങി നിരവധി പേര്‍ ദാസിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more