ഐ.പി.എല്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ് മുന്നിലുള്ളത്. ജൂണ്‍ 20നാണ് അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. എന്നാല്‍ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ സൂപ്പര്‍താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും വിരമിക്കല്‍ പ്രഖ്യാപിച്ചത് ഇന്ത്യക്ക് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.
എന്നാല്‍ രോഹിത്തിന്റെ വിരമിക്കല്‍ അനുയോജ്യമായ സമയത്താണെന്ന് വിലയിരുത്തുകയാണ് മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം ഡാരില്‍ കുള്ളിനന്‍. വിദേശ മത്സരങ്ങളില്‍ രോഹിത് കഴിഞ്ഞ കുറച്ച കാലങ്ങളായി മികവ് പുലര്‍ത്തിയിട്ടില്ലെന്നും ക്യാപ്റ്റന്‍സിയില്‍ താരത്തിന്റെ അഭാവം ഉണ്ടായെന്നും മുന്‍ താരം പറഞ്ഞു. അതിനാല്‍ രോഹിത്തിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് താന്‍ കരുതുന്നില്ലെന്നും ഡാരില്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
Daryll
‘ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നുള്ള രോഹിത്തിന്റെ വിരമിക്കല്‍ കുറച്ചുനാളായി ആലോചിച്ചിരുന്നു. സത്യം പറഞ്ഞാല്‍, വിദേശ മത്സരങ്ങളില്‍ അദ്ദേഹം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഓസ്‌ട്രേലിയയില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചില്ല, ക്യാപ്റ്റന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഞങ്ങള്‍ക്ക് അദ്ദേഹത്തിന്റെ അഭാവം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ഇന്ത്യയ്ക്ക് വലിയ നഷ്ടമാണെന്ന് ഞാന്‍ കരുതുന്നില്ല,’ കുള്ളിനന്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ഇന്ത്യയ്ക്ക് വലിയ വിജയസാധ്യതയുണ്
ടെന്നും കുള്ളിനന്‍ പറഞ്ഞു. പരമ്പരയില്‍ ബൗളര്‍മാര്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് വിജയിക്കാമെന്നും മുന്‍ സൗത്ത് ആഫ്രിക്കന്‍ താരം പറഞ്ഞു.
‘പരമ്പരയിലുടനീളം ബൗളര്‍മാര്‍ ഫിറ്റ്‌നസ് നിലനിര്‍ത്തുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്താല്‍ ഇന്ത്യയ്ക്ക് തീര്‍ച്ചയായും ശക്തമായ ഒരു സാധ്യതയാണുള്ളത്. ടീമുകളെ പുറത്താക്കാനുള്ള അവരുടെ കഴിവും ബാറ്റിങ്ങിലെ ആഴവും കൊണ്ട് അവര്‍ എപ്പോഴും കളിയിലുണ്ടാകും,
ഇത് യുവതാരങ്ങള്‍ക്ക് മികവ് പുലര്‍ത്താന്‍ സാധിക്കുന്ന ഒരു അവസരമാണ് നല്‍കുന്നത്. ഈ പരമ്പര ഇന്ത്യയ്ക്ക് രസകരമായിരിക്കും, കാരണം പരമ്പര കളിക്കാരെ ബാറ്റിലും പന്തിലും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിലേക്ക് നയിക്കും,’ കുള്ളിനന്‍ പറഞ്ഞു.
Content Highlight: Daryll Cullinan Talking About Rohit Sharma