ലണ്ടന്‍: സ്ത്രീകള്‍ പ്രസവത്തിന് ശേഷം യോനീ ഭാഗത്തിന്റെയും മൂത്രാശയത്തിന്റെയും ഇലാസ്തികത നഷ്ടപ്പെടാതിരിക്കാന്‍ നടത്തുന്ന ചികിത്സയാണ് യോനിയില്‍ മെഷ് ഘടിപ്പിക്കുകയെന്നത്. പ്ലാസ്റ്റിക് കൊണ്ട് തീര്‍ത്തൊരു പാളി യോനിയിലേക്ക് കടത്തി തുന്നുന്നതാണ് ചികിത്സ.
ഡ്രിങ്ക്‌സ് ബോട്ടിലുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് ഇത് ഉണ്ടാക്കുന്നത്. 2012 ലെ ഗവണ്‍മെന്റ് റിപ്പോര്‍ട്ട് പ്രകാരം യു.കെ യില്‍ മാത്രം 15000 സ്ത്രീകള്‍ക്ക് ആ സര്‍ജറി ചെയ്തതായാണ് റിപ്പോര്‍ട്ട്.
ദീര്‍ഘകാലം തുടര്‍ച്ചയായി വേദന, ലൈംഗിക ബന്ധത്തിന് തടസ്സം, മുറിവുകള്‍ ഉണ്ടാക്കുക, ഇണയുടെ ലൈംഗികാവയവങ്ങള്‍ക്ക് ക്ഷതമേല്‍ക്കുക വരെ ഈ ചികിത്സയുടെ പാര്‍ശ്വഫലമായി സംഭവിക്കുന്നുവെന്ന് അന്താരാഷ്ട്ര പഠനങ്ങള്‍ വെളിപ്പെടുത്തി.
ഈ ചികിത്സ നടത്തിയ സ്ത്രീകളില്‍ 9 ശതമാനം പേര്‍ക്കെങ്കിലും തിരികെയെത്തി മെഷ് എടുത്തു കളയേണ്ടി വന്നിട്ടുണ്ടെന്ന് യൂണിവേര്‍സിറ്റി കോളജ് ഹോസ്പിറ്റലിലെ ഡോ സോഹിയര്‍ എല്‍നീല്‍ പറഞ്ഞു.
പലപ്പോഴും ശസ്ത്രക്രിയക്ക് ശേഷം തിരിച്ചെത്തുന്നവരില്‍ മിക്കവര്‍ക്കും സാരമായ മുറിവുകള്‍ ഉണ്ടാവാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. വേദനയായി എത്തുന്നവര്‍ക്ക് ചില ആശുപത്രികള്‍ ഓവ്‌സറ്റിന്‍ ക്രീമുകള്‍ നല്‍കി മടക്കുമെന്നും ഇവര്‍ പറയുന്നു.
കൃത്യമായ സാങ്കേതിക പഠനത്തിന് ശേഷമല്ല ഈ മെഷുകള്‍ നിര്‍മ്മിക്കുന്നത് എന്ന് വളരെ മുമ്പ് നടന്ന പഠനങ്ങളില്‍ പറയുന്നു. മെഷുകള്‍ പലപ്പോഴും ക്ലിനിക്കല്‍ ടെസ്റ്റുകള്‍ക്കും വിധേയമാകുന്നില്ലെന്നതും പ്രധാനകാരണമാണ്.