| Tuesday, 29th November 2016, 12:29 pm

കുടവയറില്‍ നിന്ന് സിക്‌സ് പാക്കിലേക്ക്; ആമിറിന്റെ ഞെട്ടിക്കുന്ന മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭാരം കുറച്ച് ഫിറ്റ്‌നസ് കൈവരിക്കുന്ന ആമിറിന്റെ ഫിറ്റ്‌നെസ് വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച സ്വീകാര്യതയാണ്. 5 മാസം കൊണ്ടാണ് ആമിര്‍ ഫിറ്റ്‌നസ് കൈവരിക്കുന്നത്.


മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് എന്ന പേര് നന്നായി ചേരുന്നത് തനിക്കാണെന്ന് ഹോളിവുഡ് താരം ആമിര്‍ ഖാന്‍ നേരത്തെ തന്നെ തിളിയിച്ചതാണ്.

ഒരു കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാന്‍ ആമിറിന് യാതൊരു മടിയുമില്ല. പുതിയ ചിത്രം ദംഗലിനായി 28 കിലോയാണ്  അദ്ദേഹം വര്‍ദ്ധിപ്പിച്ചത്. ആമിര്‍ രണ്ട് ഗെറ്റപ്പുകളിലെത്തുന്ന ചിത്രമാണിത്. ഇതിനായി ഭാരം കുറച്ച് ഫിറ്റ്‌നസ് കൈവരിക്കുന്ന ആമിറിന്റെ ഫിറ്റ്‌നെസ് വീഡിയോക്ക് സോഷ്യല്‍ മീഡിയയില്‍ വമ്പിച്ച സ്വീകാര്യതയാണ്. 5 മാസം കൊണ്ടാണ് ആമിര്‍ ഫിറ്റ്‌നസ് കൈവരിക്കുന്നത്.

ദംഗലിലെ ഗുസ്തിക്കാരമായ മഹാവീര്‍ ഫോഗട്ടിന്റെ ജീവിതം അവതരിപ്പിക്കുന്നതിനായി അദ്ദേഹം ഒറ്റയടിക്ക് 28 കിലോ ഭാരമാണ് വര്‍ദ്ധിപ്പിച്ചത്. ഇതിന് ശേഷമായിരുന്നു ഫിറ്റ്‌നസ് ട്രെയിനിംഗ്. യുടിവി മോഷന്‍ പിക്‌ചേഴ്‌സാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more