[]ഇടുക്കി: സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ക്ക് കാരണം റോഡ് മോശമായതല്ലെന്ന് മന്ത്രി ഇബ്രാഹിം കുഞ്ഞ്. അമിത വേഗതയും ഡ്രൈവര്‍മാരുടെ അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നും മന്ത്രി ആരോപിച്ചു.[]
കഴഞ്ഞ രണ്ടാഴ്ചക്കിടെ മലപ്പുറത്തുണ്ടായ വാഹനാപകടങ്ങളുടെ പാശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രസ്താവന. അപകടങ്ങളില്‍ കുട്ടികളടക്കം 23 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
സംസ്ഥാനത്ത് അടിക്കടിയുണ്ടാവുന്ന അപകടങ്ങള്‍ക്ക് റോഡിനെ കുറ്റം പറയേണ്ടതില്ല. റോഡ് മോശമായതല്ല അപകടകാരണം. റോഡ് മോശമാണെങ്കില്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിച്ച് വണ്ടിയോടിക്കും.
ഡ്രൈവര്‍മാരുടെ മദ്യപാനവും, അശ്രദ്ധയും, അമിതവേഗതയുമാണ് പ്രധാന അപകട കാരണങ്ങള്‍. മന്ത്രി പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണയിലുണ്ടായ അപകടത്തില്‍ 14 പേരായിരുന്നു മരിച്ചത്.
കഴിഞ്ഞ ആഴ്ച താനൂരിനടുത്ത മുക്കോലയില്‍ ബസ് ഓട്ടോയിലിടിച്ച് 8 പേര്‍ മരിച്ചിരുന്നു. ഇതിന് പുറമെ ഇന്ന് മലപ്പുറം ചേങ്ങേരിയില്‍ ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒരാള്‍ കൂടി മരിച്ചിരുന്നു.
ഇതെതുടര്‍ന്ന് വര്‍ദ്ധിച്ച വരുന്ന അപകടങ്ങള്‍ക്ക് കാരണം സംസ്ഥാനത്തെ റോഡുകളുടെ മോശം അവസ്ഥയാണെന്ന് വിവിധ കോണുകളില്‍ നിന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
ഈ പാശ്ചാത്തലത്തിലാണ് അപകട കാരണം റോഡിന്റെ ശേചനാവസ്ഥയല്ലെന്ന വിശദീകരണവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.