ബല്ലിയ: ദുര്‍ഗാ വിഗ്രഹ നിമജ്ജന ഘോഷയാത്ര കാണാനെത്തിയ ദളിത് പുരുഷന്മാര്‍ക്ക് അതിക്രമം.നാല് ദലിത് യുവാക്കള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗര്‍വാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ദായ് സ്ഥാനിന് സമീപം ദുര്‍ഗാ നിമജ്ജന ഘോഷയാത്ര കടന്നുപോകവെയായിരുന്നു സംഭവം.
വടികളും ആയുധങ്ങളുമായി എത്തിയ സംഘം യുവാക്കളെ ജാതീയമായി അധിക്ഷേപിച്ച് ആക്രമിക്കുകയായിരുന്നു. പപ്പു, പങ്കജ് കുമാര്‍ എന്നീ യുവാക്കളെയാണ് ആദ്യം ആക്രമിച്ചത് തടുക്കാന്‍ വന്ന ഹരീന്ദ്രയും അജിത്തും ഇടപ്പെട്ടതോടെ അവരെയും മര്‍ദിക്കുകയായിരുന്നു.
പ്രതികള്‍ ഇവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. എന്നാല്‍ വിഷയത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സുഭാഷ് രാജ്ഭര്‍, മുകേഷ് രാജ്ഭര്‍, പ്രദീപ്, അഭയ്, പ്രിന്‍സ്, സൗരഭ് എന്നിവരാണ് പ്രതികളെന്ന് ഡി.എസ്.പി ശര്‍മ പറഞ്ഞു.
Content Highlight: Dalit youths assaulted by Hindutva elements while watching Durga immersion procession