| Sunday, 31st July 2016, 5:11 pm

ഗുജറാത്തില്‍ ദളിതുകളെ മര്‍ദിച്ചതിനെതിരെ പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദളിത് യുവാവ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗുജറാത്ത്:  ഗുജറാത്തിലെ ഉനയില്‍ പശുവിന്റെ തോലുരിച്ചെന്നാരോപിച്ച് ദളിതുകളെ മര്‍ദിച്ചതിനെതിരെ പ്രതിഷേധിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാക്കളിലൊരാള്‍ മരിച്ചു. യോഗേഷ് ഹിരാഭായ് സോളങ്കി (25) എന്ന ദളിത് യുവാവാണ് മരണത്തിന് കീഴടങ്ങിയത്.

രാജ്‌കോട്ടില്‍ ചികിത്സയിലായിരുന്ന യോഗേഷിനെ ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് അഹമ്മദാബാദ് സിവില്‍ ആശുപത്രയിലേക്ക് മാറ്റിയിരുന്നു. പക്ഷെ മരണം സംഭവിക്കുകയായിരുന്നു.

ഉന സംഭവത്തില്‍ പ്രതിഷേധിച്ച് മറ്റു ദളിത് യുവാക്കള്‍ക്കൊപ്പം ജൂലൈ 19നാണ് യോഗേഷ് വിഷം കഴിച്ചിരുന്നത്. ഗുജറാത്തിലെ രാജ്‌കോട്ട് ജില്ലയിലെ മോത്തി പര്‍ബദി സ്വദേശിയാണ് സോളങ്കി.

We use cookies to give you the best possible experience. Learn more