| Tuesday, 26th May 2026, 12:30 pm

ദളിത് യുവതിയെ പീഡിപ്പിച്ച കേസ്; പാലക്കാട് നഗരസഭ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

നിഷാന. വി.വി

പാലക്കാട്: ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. ജോലി വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന കേസിലാണ് പാലക്കാട് നഗരസഭ കൗണ്‍സിലറായ പ്രശോഭ് സി.വത്സന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്.

ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് വിശദമായ വാദം കേട്ട ശേഷം മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിപ്പിച്ചത്. ബലാത്സംഗം, എസ്.സി എസ്.ടി പീഡന നിരോധന നിയമം എന്നീ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് പ്രശോഭിനെതിരെ കേസെടുത്തത്.

പ്രശോഭ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. താമസസ്ഥലത്തെത്തി പീഡിപ്പിച്ചുവെന്നും പീഡനത്തില്‍ താന്‍ ഗര്‍ഭിണിയായി എന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സംഭവം രാഷ്ട്രീയ വിവാദമായതോടെ ഡി.സി.സി നേതൃത്വം ഇടപെട്ട് പ്രശോഭിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. മണ്ണാര്‍ക്കാട് എസ്.എസ്.ടി കോടതിയില്‍ സമര്‍പ്പിച്ച പരജി തള്ളിയതിന് പിന്നാലെയായിരുന്നു പ്രശോഭ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

തനിക്കെതിരായ പരാതി അടിസ്ഥാന രഹിതമാണെന്നും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിലടക്കം സാങ്കേതിക പിഴവുണ്ടെന്നും ആരോപിച്ചായിരുന്നു ഹരജി സമര്‍പ്പിച്ചത്.

എന്നാല്‍ പ്രശോഭിന്റെ ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളുകയായിരുന്നു. നിലവില്‍ പ്രശോഭ് ഒളിവിലാണ്. മണ്ണാര്‍ക്കാട്ടെ ഒരു അഭിഭാഷകന്‍ വഴിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യം നല്‍കിയാല്‍ അന്വേഷണത്തോട് സഹകരിക്കാമെന്നും പ്രശോഭ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു.

Content Highlight: Dalit woman rape case; High Court rejects bail plea of ​​Palakkad Municipality Congress councilor

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more