| Friday, 8th December 2017, 10:18 am

ബി.ജെ.പി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന് 19കാരിയായ ദളിത് പെണ്‍കുട്ടിയുടെ പരാതി

എഡിറ്റര്‍

അഹമ്മദാബാദ്: ബി.ജെ.പി നേതാവിന്റെ മകന്‍ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി ദളിത് പെണ്‍കുട്ടി. ഗുജറാത്തിലെ സുരേന്ദ്രനഗര്‍ ജില്ലയിലെ ഒരു ഹോട്ടലില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതി.

ബി.ജെ.പിയുടെ പാട്ഡി താലൂക്ക് യൂണിറ്റിന്റെ പ്രസിഡന്റായ നേതാവിന്റെ മകനെതിരെയാണ് ആരോപണമെന്ന് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് എം.ആര്‍. ശര്‍മ്മ പറഞ്ഞു.

പാട്ഡി പൊലീസ് സ്റ്റേഷനിലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹവാഗ്ദാനം നല്‍കി ബിട്ടു പട്ടേല്‍ എന്ന 23 കാരന്‍ തന്നെ ഹോട്ടലിലെത്തിച്ച് ബലാത്സംഗം ചെയ്‌തെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.


Must Read: ‘മുഹമ്മദ് ഭട്ടാ ഷെയ്ക്കിനെ ചുട്ടുകൊന്നത് കുറ്റകൃത്യമായി കരുതുന്നില്ല’ പൊലീസ് സ്റ്റേഷനില്‍ നിന്നും ശംഭുനാഥ് റൈഗര്‍


“രണ്ടുപേര്‍ക്കും കുട്ടിക്കാലം മുതല്‍ തന്നായി അറിയാം. പാട്ഡി ടൗണിലെ ഒരേ കോളജിലാണ് ഇവര്‍ പഠിക്കുന്നത്.” ശര്‍മ്മ പറയുന്നു.

ബിട്ടു പട്ടേലിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

എഡിറ്റര്‍

We use cookies to give you the best possible experience. Learn more