| Thursday, 16th December 2021, 4:23 pm

ബോളിംഗ് കോച്ചാവാനൊരുങ്ങി ഡെയ്ല്‍ സ്‌റ്റെയ്ന്‍; ഐ.പി.എല്ലില്‍ സ്റ്റെയ്‌നെ വരവേല്‍ക്കാനൊരുങ്ങി ഈ ടീം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബോളിംഗ് കോച്ചാവാനൊരുങ്ങി ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍. ദക്ഷിണാഫ്രിക്കന്‍ ബൗളിംഗിന്റെ കുന്തമുനയായ സ്റ്റെയ്‌ന് കീഴില്‍ ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ രാകി കൂര്‍പ്പിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് സണ്‍ റൈസേഴ്‌സ്.

ക്രിക്ബസ്സാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈദരാബാദ് സ്‌റ്റെയ്‌ന് മുന്നില്‍ കോണ്‍ട്രാക്ട് വെച്ചെന്നും സ്‌റ്റെയ്ന്‍ ഓഫര്‍ സ്വീകരിച്ചെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്ലിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ഐ.പി.എല്ലിന്റെ ഭാഗമായ സ്റ്റെയ്ന്‍ നിരവധി ടീമുകളുടെ ഭാഗമായിട്ടുണ്ട്.

ഐ.പി.എല്ലില്‍ 95 മത്സരങ്ങള്‍ കളിച്ച സ്റ്റെയ്ന്‍ 22.43 സ്‌ട്രൈക്ക് റേറ്റില്‍ 97 വിക്കറ്റുകളും നേടിയിട്ടുണ്ട്. ഡെക്കാന്‍ ചാര്‍ജേഴ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ലയണ്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് താരം പന്തെറിഞ്ഞിട്ടുള്ളത്.

Wasim Akram Says he Would Play Dale Steyn in Every IPL Game if Given the Chance | Cricket News

ഈ വര്‍ഷം ആഗസ്റ്റിലാണ് സ്‌റ്റെയ്ന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ ചുമതലയിലേക്ക് സ്റ്റെയ്‌നെത്തുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dale Steyn, is likely to join his former IPL franchise Sunrisers Hyderabad as a bowling coach

We use cookies to give you the best possible experience. Learn more