കോഴിക്കോട്: 2010ലെ ദുബൈ ആര്‍ട് ലവേഴ്‌സ് അസോസിയേഷന്‍(ദല) പുരസ്‌കാരം സംഗീത സംവിധായകന്‍ പത്മശ്രീ കെ രാഘവന്. സംഗീത രംഗത്തുള്ള അദ്ദേഹത്തിന്റെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുസ്‌കാരം നല്‍കുന്നതെന്ന് പുരസ്‌കാര സമിതി കവീനര്‍ ഐ വി ദാസ് വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
50000 രൂപയും പൊന്ന്യം ചന്ദ്രന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവും അടങ്ങിയതാണ് അവാര്‍ഡ്. ഏപ്രില്‍ ആദ്യവാരം കെ രാഘവന്റെ തലശ്ശേരിയിലെ വീടായ “ശരവണ”ത്തില്‍ ചേരുന്ന ചടങ്ങില്‍ പുസ്‌കാരം സമ്മാനിക്കും. പി ഗോവിന്ദപ്പിള്ള, ഐ വി ദാസ്, എസ് രമേശന്‍ എന്നിവരടങ്ങിയ സമിതിയാണ് അവാര്‍ഡ് നിര്‍ണയിച്ചത്.
ദല പ്രസിഡന്റ് എന്‍ കെ കുഞ്ഞമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.