| Thursday, 13th June 2013, 6:54 pm

ഇറാനില്‍ സൈബര്‍ ആക്രമണം തടയാന്‍ സാധിച്ചെന്ന് ഗൂഗിള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ടെഹ്‌റാന്‍:  ഇറാനില്‍ പൗരന്മാരുടെ ജി.മെയില്‍ അക്കൗണ്ടുകള്‍ നുഴഞ്ഞു കയറി ഹാക്ക് ചെയ്യാനുള്ള ശ്രമം തടഞ്ഞതായി ഗൂഗിള്‍ അറിയിച്ചു.
കഴിഞ്ഞ മൂന്ന് ആഴ്ച്ചകളായി ഇറാന്‍ പൗരന്മാരുടെ ജി.മെയില്‍ അക്കൗണ്ടുകളില്‍ കയറി ഹാക്ക് ചെയ്യാനുള്ള ശ്രമം ശ്രദ്ധയില്‍ പെട്ടിരുന്നതായി ഗൂഗിള്‍ വ്യക്തമാക്കി.[]

ഈ മാസം 14 നാണ് ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിനെ തുടര്‍ന്നാണ് പൗരന്മാരുടെ ഗൂഗിള്‍ അക്കൗണ്ടുകള്‍ വ്യാപകമായി ഹാക്ക് ചെയ്യപ്പെടുന്നത്.

എന്നാല്‍ ഈ ശ്രമം ഇറാനില്‍ നിന്ന് തന്നെയാണെന്നാണ് വിവരങ്ങള്‍ വ്യക്തമാക്കുന്നത്.  പൗരന്‍മാരുടെ പാസ് വേര്‍ഡും, പേഴ്‌സണല്‍ വിവരങ്ങളുമാണ് ഹാക്കര്‍മാര്‍ പ്രധാനമായും ചോര്‍ത്തുന്നത്. തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ശ്രമമാണോ ഇതിന്റെ പിന്നില്ലെന്ന് സംശയിക്കുന്നതായി ഇറാന്‍ പോലീസ് അറിയിച്ചു.

അക്കൗണ്ട് ശരിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇ.മെയില്‍ വെബ് പേജ് ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഗൂഗിളിന്റെ വ്യാജ സൈന്‍ ഇന്‍ പേജിലേക്ക് അക്കൗണ്ട് ഉടമസ്ഥരെ ക്ഷണിക്കും.ശേഷം പാസ് വേര്‍ഡും മറ്റ് വിവരങ്ങളും ചോര്‍ത്തപ്പെടുകയാണ് ഹാക്കര്‍മാര്‍ ചെയ്യുന്നതെന്ന് ഗൂഗിള്‍ അറിയിച്ചു.

2009 ല്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന് ശേഷം നടക്കുന്ന ആദ്യ പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ഇറാനില്‍ ഈ മാസം നടക്കാന്‍ പോകുന്നത്.
തിരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിച്ച് കൊണ്ടിരിക്കുന്ന ഇറാനില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

We use cookies to give you the best possible experience. Learn more