| Saturday, 28th February 2026, 3:50 pm

വിജയ്‌യുടെ വിവാഹ മോചനം; തൃഷക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷം

അശ്വിന്‍ രാജേന്ദ്രന്‍

തമിഴ് സിനിമയിലെ എല്ലാ ഉയരങ്ങളും കീഴടക്കിയ ശേഷം അഭിനയജീവിതത്തിന് വിരാമമിട്ടു കൊണ്ട് രാഷ്ട്രീയത്തില്‍ സജീവമായ ആളാണ് ദളപതിയെന്ന് അറിയപ്പെടുന്ന തമിഴ് നടന്‍ വിജയ്. എന്നാല്‍ രാഷ്ട്രീയ പ്രവേശനത്തിനുശേഷം കരൂര്‍ ദുരന്തം, ജന നായകന്‍ റിലീസ് മാറ്റിവെക്കല്‍, പുലിയുടെ ആദായനികുതി ഹരജിയിലെ തിരിച്ചടി തുടങ്ങി താരത്തിന് തൊട്ടതെല്ലാം പിഴക്കുകയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം താരത്തില്‍ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് കൊണ്ട് പങ്കാളിയായ സംഗീത കോടതിയെ സമീപിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ വലിയ കോളിളക്കമാണ് തമിഴ്‌നാട്ടില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

Photo: India TV News

വാര്‍ത്തകള്‍ പുറത്തുവന്നതോടെ തമിഴ് നടി തൃഷക്കെതിരെ വലിയ സൈബര്‍ ആക്രമണമാണ് സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ നിന്നും ഉയരുന്നത്. 2021 മുതല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന സംഗീതയുടെ വാദത്തെ ഏറ്റുപിടിച്ചാണ് ഇത് തൃഷയാണെന്ന അനുമാനത്തില്‍ ആളുകളെത്തുകയും താരത്തിനെതിരെ അധിഷേപം അഴിച്ചുവിടുകയും ചെയ്യുന്നത്.

പഴയ വീഡിയോകളും ഒന്നിച്ച് ചെയ്ത ചിത്രങ്ങളുടെ വിഷ്വലുകളും തെരഞ്ഞുപിടിച്ചാണ് ഇരുവര്‍ക്കുമെതിരെ വ്യാപകമായ ആരോപണമുന്നയിക്കുന്നത്. തൃഷ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറികളും പോസ്റ്റുകളും കുത്തിപൊക്കി സമാന്തര അന്വേഷണം നടത്തുന്നവരെയും ഇക്കൂട്ടത്തില്‍ കാണാന്‍ സാധിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൃഷ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചുകൊണ്ടുള്ള വീഡിയോ ആണ് ഇതില്‍ പ്രധാനം.

ഭാവിയില്‍ ആരാകണമെന്ന് അവതാരകന്‍ ചോദിക്കുമ്പോള്‍ സി.എം ആകണെമന്ന് പറഞ്ഞതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സത്യമായിട്ടും അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ താന്‍ സി.എം ആവുമെന്നും തൃഷ തമാശയോടെ പറയുന്നു. ഇതിനെ വളച്ചൊടിച്ച് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെടുത്തിയാണ് താരത്തിനെ പലരും പരിഹസിക്കുന്നത്. യാതൊരു മുന്‍വിധിയുമില്ലാതെ പറഞ്ഞതാണെങ്കിലും വിജയ് രാഷ്ട്രീയ പ്രവേശനം നടത്തുന്നതിനെയും സി.എം ആവുന്നതിനെയും കരുറിച്ച് തൃഷക്ക് നേരത്തേ അറിയാമെന്നാണ് പലരുടെയും കമന്റുകള്‍.

Photo: Moneycontrol

ദീര്‍ഘകാലമായി വിജയ്‌യുടെ അടുത്ത് നിന്നും പിരിഞ്ഞ് താമസിക്കുന്ന സംഗീത തമിഴ്‌നാട് നിയമസഭാ തെരഞ്ഞടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തന്നെ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിജയ് അനുകൂലികളുടെ വാദം. വിജയ്‌യുടെ കടുത്ത ആരാധികയായിരുന്ന സംഗീത സ്വര്‍ണലിംഗവും വിജയ്‌യും വിവാഹിതരായത് 1999 ലാണ്.

Content Highlight: Cyber attack against actress Trisha after Vijay’s wife approaches court for divorce

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more