| Saturday, 10th October 2026, 9:17 am

മനുഷ്യാവകാശ ലംഘനം; കൊല്‍ക്കത്തയില്‍ മുസ്‌ലിം കോളനിയില്‍ ജലവിതരണം വിഛേദിച്ചതില്‍ ബി.ജെ.പിക്കെതിരെ യു.എന്നിനെ സമീപിച്ച് ടി.എം.സി എം.പി

നിഷാന. വി.വി

കൊല്‍ക്കത്ത: വെസ്റ്റ് ബംഗാളില്‍ ബി.ജെ.പി അധികാരത്തില്‍ വന്നതിന് പിന്നാലെ കൊല്‍ക്കത്തയിലെ മുസ്‌ലിം കോളനിയില്‍ കുടിവെള്ള വിതരണം വിഛേതിച്ചതായി തൃണുമൂല്‍ കോണ്‍ഗ്രസ് എം.പി സമീറുല്‍ ഇസ്‌ലാം.

കൊല്‍ക്കത്തയിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ ജ്യോതി നഗര്‍ കോളനിയിലാണ് കുടിവെള്ള വിതരണം ബോധപൂര്‍വം വിഛേദിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സമീറുല്‍ ഇസ് ലാം എം.പി ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ക്ക് കത്തയച്ചിട്ടുണ്ട്.

നിവാസികള്‍ മുസ്‌ലിളായതിനാലും ബി.ജെ.പിയുടെ വോട്ട് ബാങ്കിന്റെ ഭാഗമല്ലാത്തതിനാലുമാണ് കുടിവെള്ളം മുടക്കിയതെന്ന് സമീറുല്‍ ഇസ്‌ലാം പങ്കുവെച്ച കത്തില്‍ പറയുന്നു. വടക്കന്‍ കൊല്‍ക്കത്തയിലെ കാശിപൂര്‍-ബെല്‍ഗാച്ചിയ മേഖലയിലുള്ള ഈ കോളനിയിലെ 5,000-ത്തോളം വരുന്ന താമസക്കാരെയാണ് ഈ ശുദ്ധജലക്ഷാമം ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തോളമായി (ഏതാണ്ട് 50 ദിവസത്തിലേറെ) ഇവിടുത്തെ പൈപ്പ് ലൈന്‍ വഴിയുള്ള ജലവിതരണം തടസപ്പെട്ടിരിക്കുകയാണ്.

കുടിവെള്ളം എന്നത് ഒരു ആനുകൂല്യമോ ദാനമോ അല്ലെന്നും അത് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട അടിസ്ഥാന മനുഷ്യാവകാശമാണെന്നും എം.പി കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമല്ലാത്ത ജലം ഉപയോഗിക്കുന്നത് വഴി കുട്ടികള്‍ക്കും പ്രായമായവര്‍ക്കും വലിയ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഈ വിഷയത്തില്‍ ഇടപെടാനും കാര്യങ്ങളില്‍ വ്യക്തത വരുത്താനും അദ്ദേഹം യു.എന്നിനോട് ആവശ്യപ്പെട്ടു.

ജ്യോതി നഗര്‍ കോളനിയില്‍ കുടിവെള്ളം മുടങ്ങാന്‍ ഉണ്ടായ യഥാര്‍ത്ഥ കാരണം വ്യക്തമാക്കുക.
ജനങ്ങള്‍ക്ക് സുരക്ഷിതമായ കുടിവെള്ളം എത്തിക്കാന്‍ നിലവില്‍ സ്വീകരിക്കുന്ന അടിയന്തര നടപടികള്‍ എന്തൊക്കെയാണ്, ജലവിതരണം സ്ഥിരമായി പുനഃസ്ഥാപിക്കാന്‍ എന്ത് പദ്ധതിയാണുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരുത്തണണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കുട്ടികളുടെയും പ്രായമായവരുടെയും ആരോഗ്യ സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്താണ് ചെയ്യുന്നത്?
അയല്‍പക്കത്തുള്ള മറ്റ് പ്രദേശങ്ങളില്‍ തടസമില്ലാതെ വെള്ളം ലഭിക്കുമ്പോള്‍ തങ്ങളുടെ കോളനിയെ മാത്രം മാറ്റിനിര്‍ത്തുന്നുവെന്ന് പ്രദേശവാസികളും ആരോപിക്കുന്നുണ്ട്.

Content Highlight:Cutting off drinking water is a human rights violation; TMC MP approaches the UN against the BJP over the disconnection of water supply to a Muslim colony in Kolkata.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more