ന്യൂദല്‍ഹി: സോണിയ ഗാന്ധിയുടെ ഓര്‍മക്കുറിപ്പ് ‘ ബിലോങ്: എ ജേര്‍ണി ഓഫ് ലൗ’ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് പിന്മാറി പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ. പുസ്തകത്തിലെ ചില ഭാഗങ്ങളിലെ തിരുത്തലുകളും എഡിറ്റോറിയല്‍ മാറ്റങ്ങളും സോണിയാ ഗാന്ധി നിഷേധിച്ചതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
നവംബര്‍ പത്തിന് പുസ്തകം ഇറക്കുമെന്നായിരുന്നു അമേരിക്കന്‍ പ്രസാധകരായ ആല്‍ഫ്രഡ് എക്‌നോപ്പ് അറിയിച്ചിരുന്നത്. ഇന്ത്യയില്‍ പെന്‍ഗ്വിന്‍ ബുക്ക്‌സ് വിപണിയിലെത്തിക്കുമെന്നുമായിരുന്നു തീരുമാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ എഡിറ്റോറിയല്‍ മാറ്റങ്ങള്‍ വേണമെന്ന പ്രസാധകരുടെ ആവശ്യം സോണിയാ ഗാന്ധി തള്ളുകയായിരുന്നു.
ആദ്യ പതിപ്പില്‍ ഇന്ത്യയില്‍ മാത്രം ഒരു ലക്ഷം കോപ്പികള്‍ അടിക്കുമെന്നായിരുന്നു പ്രസാധകര്‍ പറഞ്ഞത്. നിലവില്‍ ഇതുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി പ്രതികരിച്ചിട്ടില്ല.
സോണിയ തന്റെ ഇറ്റലിയിലെ കുട്ടിക്കാലവും ഇന്ത്യയിലെ ജീവിതവും ആസ്പദമാക്കിയാണ് ആത്മകഥ രചിച്ചിരിക്കുന്നത്.
Content Highlights: Cuts not accepted’: Penguin Books withdraws from publishing Sonia Gandhi’s memoirs.