കൊച്ചി: നടന്മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്ന് വാഹനകടത്ത് നടത്തിയെന്ന പരാതിയെ തുടര്‍ന്നാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ വീട്ടില്‍ പരിശോധന. നടന്‍ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധനയുണ്ടെന്നാണ് വിവരം.
ഭൂട്ടാനില്‍ നിന്ന് ഇന്ത്യയിലേക്ക് വാഹനം എത്തിക്കുന്നവരെ കണ്ടുപിടിക്കാനുള്ള ഓപ്പറേഷന്‍ നുംകൂറിന്റെ ഭാഗമായാണ് ഈ റെയ്ഡ്. ഇന്ന് രാജ്യവ്യാപകമായി നടക്കുന്ന ഈ പരിശോധനയുടെ ഭാഗമായാണ് നടന്മാരുടെ വീട്ടില്‍ കസ്റ്റംസ് എത്തിയത്.
ദുല്‍ഖറിന്റെ എളകുളം, പനമ്പള്ളിയിലെ വീട്ടിലും പൃഥ്വിരാജിന്റെ തേവരയിലെ വീട്ടിലുമാണ് കസ്റ്റംസിന്റെ പരിശോധന. കേരളത്തിലെ 5 ജില്ലകളില്‍ 30 ഇടങ്ങളിലായാണ് പരിശോധന നടക്കുന്നതെന്നാണ് വിവരം.
Content highlight: Customs inspection at Dulquer Salmaan and Prithviraj’s house