വ്യത്യസ്തമായ വേഷങ്ങളിലൂടെ ഒരോ സിനിമകളിലും നമ്മെ ഞെട്ടിക്കുന്ന നടനാണ് മമ്മൂട്ടി. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കളങ്കാവല്‍. ഒരോ സിനിമക്ക് വേണ്ടിയും തന്റെ അഭിനയത്തെ തേച്ച് മിനിക്കുന്ന കലാകാരന്‍ 2025ലും പ്രേക്ഷകരെ വിസ്മയിപ്പിച്ചു.
2026ലും നമ്മെ ഞെട്ടിക്കാന്‍ റെഡിയാകുകയാണ് അദ്ദേഹം. മമ്മൂട്ടി ഖാലിദ് റഹ്‌മാന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന മറ്റൊരു സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റസ് നിര്‍മിക്കുന്ന ചിത്രം വന്‍ ഹൈപ്പിലാണ് എത്തുന്നത്.
2025 അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സ് പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ക്യാപ്പിറ്റല്‍ M നൊപ്പം അറിയാലോ മമ്മൂട്ടിയാണ്’ എന്ന ക്യാപ്ഷനോടെ പങ്കുവെച്ച് പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
2026 നമ്മ കത്തിക്കും, തൂക്കിയിരിക്കും, ആചാര വെടിക്കിതാ ബെസ്റ്റ്, ഇനി കണ്ടോ, അടിയുടെ ഇടിയുടെ വെടിയുടെ പൊടിപൂരം എന്നിങ്ങനെ കമന്റുകള്‍ പോസ്റ്റിന് താഴെ കാണാം. 2026ഉം മമ്മൂട്ടിയുടെ വര്‍ഷം തന്നെ ആയിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
അതേസമയം മാര്‍ക്കോ, കാട്ടാളന്‍ എന്നീ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ക്യൂബ്സ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മിക്കുന്ന ചിത്രം ഗ്യാങ്സ്റ്റര്‍ ഡ്രാമയായാണ് ഒരുങ്ങുന്നത്. സിനിമയില്‍ വന്‍താര നിര അണിനിരക്കുമെന്നും റിപ്പോര്‍ട്ട്. നിര്‍മാതാക്കള്‍ ക്യൂബ്സ് എന്റര്‍ടൈന്‍സ്‌മെന്റായതിനാല്‍ ഈ പ്രൊജക്ടിന്റെ സംഗീത സംവിധായകന്‍ കേരളത്തിന് പുറത്ത് നിന്നാകാനാണ് സാധ്യതയെന്നും കണക്കുകൂട്ടുന്നത്.
തെലുങ്കില്‍ ഒരുപാട് ഹിറ്റുകളൊരുക്കിയ എസ്. തമനാകും ഈ പ്രൊജക്ടിനായി സംഗീതമൊരുക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ഈ പ്രൊജക്ടിന്റെ ഷൂട്ട് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
Content Highlight: Cubes Entertainments Mammootty’s post shared is gaining attention
Mammootty