| Tuesday, 14th April 2026, 8:19 pm

വീണ്ടും നനഞ്ഞ പടക്കം; തിളങ്ങാനാവാതെ ക്യാപ്റ്റന്‍

ഫസീഹ പി.സി.

ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുള്ള മത്സരത്തില്‍ താരം ആറ് പന്തുകള്‍ നേരിട്ട് വെറും ഏഴ് റണ്‍സ് മാത്രമാണ് എടുത്തത്. മൂന്നാം ഓവറില്‍ അനുകുല്‍ റോയ്ക്ക് വിക്കറ്റ് നല്‍കിയാണ് ക്യാപ്റ്റന്റെ മടക്കം.

ഇത് തുടര്‍ച്ചയായ അഞ്ചാം മത്സരത്തിലാണ് ഗെയ്ക്വാദ് പരാജയപ്പെടുന്നത്. ഈ സീസണില്‍ ഇതുവരെ 63 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ആറ് (11), 28 (22), ഏഴ് (മൂന്ന്), 15 (18), ഏഴ്(ആറ്) എന്നിങ്ങനെയാണ് താരത്തിന്റെ ഈ സീസണിലെ അഞ്ച് മത്സരങ്ങളിലെ സ്‌കോര്‍.

അതേസമയം, കൊല്‍ക്കത്തക്കെതിരെ ബാറ്റ് ചെയ്യുന്ന സി.എസ്.കെ എട്ട് ഓവറുകള്‍ പിന്നിടുമ്പോള്‍ 89 റണ്‍സെടുത്തിട്ടുണ്ട്. 20 പന്തില്‍ 31 സഞ്ജു സാംസണും ഡെവാള്‍ഡ് ബ്രെവിസുമാണ് ക്രീസിലുള്ളത്.

ഋതുരാജിന് പുറമെ, ആയുഷ് മാഹ്‌ത്രെയുടെ വിക്കറ്റാണ് ചെന്നൈയ്ക്ക് നഷ്ടമായത്. 17 പന്തില്‍ 38 റണ്‍സെടുത്താണ് താരത്തിന്റെ മടക്കം. വൈഭവ് അറോറാക്കാണ് വിക്കറ്റ്.

ആയുഷ് മാഹ്‌ത്രെ.

ചെന്നൈ സൂപ്പര്‍ കിങ്സ് പ്ലെയിങ് ഇലവന്‍

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഋതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ആയുഷ് മാഹ്‌ത്രെ, സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ്, ജെയ്മി ഓവര്‍ട്ടണ്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഗുര്‍ജപ്നീത് സിങ്, ഖലീല്‍ അഹമ്മദ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പ്ലെയിങ് ഇലവന്‍

അജിക്യ രഹാനെ (ക്യാപ്റ്റന്‍), കാമറൂണ്‍ ഗ്രീന്‍, അംഗ്രിഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), റോവ്മാന്‍ പവല്‍, റിങ്കു സിങ്, സുനില്‍ നരെയ്ന്‍, രമണ്‍ദീപ് സിങ്, അനുകുല്‍ റോയ്, വരുണ്‍ ചക്രവര്‍ത്തി, വൈഭവ് അറോറ, കാര്‍ത്തിക് ത്യാഗി.

Content Highlight: CSK vs KKR: CSK captain Ruturaj Gaikwad failed again in IPL 2026

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more