| Monday, 23rd January 2017, 11:38 am

സൈനികന്റെ മൃതദേഹത്തോട് കാട്ടിയ അവഗണന കുടുംബത്തോടും തുടരുന്നതായി ഭാര്യ

ഡൂള്‍ന്യൂസ് ഡെസ്‌ക്


മരണ സമയത്ത് സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് താമസിക്കാന്‍ വീടും ഭാര്യ ലിനിമോള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല.


ആലപ്പുഴ: ഛത്തീസ്ഗണ്ഡില്‍ മരണപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍ അനില്‍ അച്ഛന്‍കുഞ്ഞിന്റെ മൃതദേഹത്തോട് കാട്ടിയ അവഗണന കുടുംബത്തോട് തുടരുന്നതായി അനിലിന്റെ ഭാര്യ ലിനിമോള്‍. പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ് നിലവാരം കുറഞ്ഞ പെട്ടിയില്‍ മൃതദേഹം നാട്ടിലെത്തിച്ച സൈന്യത്തിന്റെ നടപടി വിവാദമായതിനു പിന്നാലെയാണ് തങ്ങള്‍ക്ക് ലഭിച്ച വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നു ഭാര്യ പറഞ്ഞിരിക്കുന്നത്.

അനിലിന്റെ ഭാര്യയുമായി സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയായ കെ.ആര്‍ ധന്യ നടത്തിയ അഭിമുഖത്തിലാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല എന്നു പറയുന്നത്. അഴിമുഖത്തിലാണ് ധന്യയുടെ  റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അനിലിന്റെ ഭാര്യ ലിനിമോളുടെയും നാലര വയ്യസ്സുകാരി മകളുടെയും ജീവിതാസ്ഥയുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.


Also read ജല്ലിക്കെട്ട് മറീന ബീച്ചില്‍ സംഘര്‍ഷം: പൊലീസ് ബലം പ്രയോഗിച്ചാല്‍ കടലില്‍ ചാടുമെന്ന് സമരക്കാര്‍


കഴിഞ്ഞ മാര്‍ച്ചിലായിരുന്നു അനില്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതായുള്ള വിവരം കുടുംബത്തിനു ലഭിക്കുന്നത്. വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി എന്നായിരുന്നു സൈന്യത്തിന്റെ വിശദീരകണം. എന്നാല്‍ തലച്ചോറില്‍ രക്തം കട്ടപിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണ കാരണം അന്വേഷിക്കണമെന്ന് പരാതിപ്പെട്ടിരുന്നെങ്കിലും അനുകൂല നടപടികള്‍ ഉണ്ടായിരുന്നില്ല.

മരണ സമയത്ത് സംസ്ഥാന ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയാണ് കുടുംബത്തിന് താമസിക്കാന്‍ വീടും ഭാര്യ ലിനിമോള്‍ക്ക് ജോലിയും വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ല. ജോലിയുടെ കാര്യം അന്വേഷിച്ച് ലിനിമോള്‍ ആറു തവണയായിരുന്നു ചെന്നിത്തലയെ കണ്ടിരുന്നത്. എന്നാല്‍ ഭരണം മാറിയത് കൊണ്ട് ഒന്നും ചെയ്യാനാകില്ലെന്നാണ് മറുപടി ലഭിച്ചതെന്നും ലിനിമോള്‍ പറയുന്നു. മുഖ്യ മന്ത്രി പിണറായിയെയും താന്‍ സന്ദര്‍ശിച്ചെന്നും അനുകൂല നടപടികള്‍ ഉണ്ടായിട്ടില്ലെന്നും ലിനിമോള്‍ പറയുന്നു.

നേരത്തെ ലിനിയുടെ സഹോദരന്‍ സര്‍ക്കാര്‍ അവഗണന തുടരുന്നു എന്ന പേരില്‍ ഫേസ്ബുക്കില്‍ സര്‍ക്കാരിന്റെ നിലപാടുകളെ കുറിച്ച് പോസ്റ്റ് ചെയ്തതിന്റെ ഭാഗമായി സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത 10ലക്ഷം രൂപ കുടുംബത്തിനു ലഭിച്ചിരുന്നു. ജോലിയില്ലാതെ കുടുംബത്തിനു മുന്നോട്ട് പോകാനാകില്ലെന്നും പാലിക്കാനായിരുന്നില്ലെങ്കില്‍ പിന്നെ വാഗ്ദാനം എന്തിനായിരുന്നെന്നുമാണ് ലീന ചോദിക്കുന്നത്.

We use cookies to give you the best possible experience. Learn more