| Monday, 2nd November 2026, 12:15 pm

രാംലീല മൈതാനത്തെ ആള്‍ക്കൂട്ടം എ.ഐ നിര്‍മിതം: അതുപോലും കൃത്യമായി ചെയ്യാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ല: റിജിജു

നിഷാന. വി.വി

ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം നടന്ന ഇന്ത്യാ ബ്ലോക്ക് മാര്‍ച്ചിനെതിരെ വിമര്‍ശനവുമായി കേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ കിരണ്‍ റിജിജു. രാംലീല മൈതാനത്ത് നടന്ന ഇന്ത്യാ സഖ്യത്തിന്റെ മാര്‍ച്ചില്‍ വന്‍ ജനപങ്കാളിത്തം ഉണ്ടായിരുന്നുവെന്ന് കാണിക്കാന്‍ കോണ്‍ഗ്രസ് എ.ഐ ഉപയോഗിച്ച് വ്യാജ ചിത്രം പ്രചരിപ്പിച്ചാണെന്ന് റിജിജു പറഞ്ഞു.

എ.ഐ ഉപയോഗിച്ച് നിര്‍മിച്ച ചിത്രം പോലും കൃത്യമായി തയ്യാറാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ബി.ജെ.പി നേതാവ് പരിഹസിച്ചു. പ്രതിഷേധവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ചിത്രങ്ങള്‍ ക്യാമറ ട്രിക്കാണെന്ന് ആരോപിച്ച് ബി.ജെ.പി വക്താവ് സാംപത് പത്രയും രംഗത്തെത്തിയിരുന്നു.

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെയായിരുന്നു ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധ മാര്‍ച്ച്. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, ത്രിമൂണ്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി തുടങ്ങിയ പ്രമുഖ പ്രതിപക്ഷ നേതാക്കളെല്ലാം റാലിയില്‍ പങ്കെടുത്തു.

റാലിയില്‍ 10 ലക്ഷം പേര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് ജനങ്ങളെ കബളിപ്പിക്കാനായി പറഞ്ഞുപരത്തുന്നതാണെന്നാണ് ബി.ജെ.പി വാദം.

Content Highlight: Crowd at Ramlila Maidan is AI-generated; the Congress can’t even get that right: Rijiju

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more