| Monday, 21st September 2026, 9:55 pm

അദ്ദേഹവുമായി കളിക്കളത്തില്‍ ഞാന്‍ വലിയ ഏറ്റുമുട്ടലുകള്‍ നടത്തി: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ശ്രീരാഗ് പാറക്കല്‍

പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് പറഞ്ഞിരുന്നു. മുന്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ആഷ്‌ലി കോളിനെയാണ് റൊണാള്‍ഡോ കടുത്ത എതിരാളിയായി തെരഞ്ഞെടുത്തിരുന്നത്. സ്‌പോര്‍ട്‌സ് ബൈബിളിന് റൊണാള്‍ഡോ നല്‍കിയ അഭിമുഖമാണ് ഫുട്‌ബോള്‍ സര്‍ക്കിളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.

‘ആഷ്‌ലി കോളുമായി കളിക്കളത്തില്‍ ഞാന്‍ വലിയ ഏറ്റുമുട്ടലുകള്‍ നടത്തി. അവന്‍ മത്സരങ്ങളില്‍ ശ്വാസമെടുക്കാന്‍ പോലും സമയം നല്‍കില്ല. അവന്‍ മികച്ച പ്രകടങ്ങള്‍ നടത്തുന്ന സമയങ്ങളില്‍ വേഗമേറിയ ടാക്കിളിങ്ങുകള്‍ നടത്തിയിരുന്നു. അതുകൊണ്ട് കളിക്കളത്തില്‍ ഞാന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും വലിയ എതിരാളി അവനായിരുന്നു,’ റൊണാള്‍ഡോ പറഞ്ഞു.

മുന്‍ ഇംഗ്ലണ്ട് ഡിഫന്‍ഡര്‍ ആഷ്‌ലി കോള്‍

ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 14 തവണയാണ് റൊണാള്‍ഡോ കോളിനെ നേരിട്ടുള്ളത്. ഇതില്‍ എട്ട് തവണ റൊണാള്‍ഡോ വിജയിച്ചപ്പോള്‍ മൂന്നു മത്സരങ്ങളാണ് കോള്‍ വിജയിച്ചത്. മൂന്ന് മത്സരങ്ങള്‍ സമനിലയില്‍ പിരിയുകയും ചെയ്തു.

ചെല്‍സി, ആഴ്‌സണല്‍, എ.എസ് റോമ, എല്‍.എ ഗാലക്സി എന്നീ ടീമുകള്‍ക്ക് വേണ്ടിയാണ് കോള്‍ ബൂട്ട് കെട്ടിയിട്ടുള്ളത്. വ്യത്യസ്ത ക്ലബ്ബുകളില്‍ കളിച്ചുകൊണ്ട് 15 കിരീടങ്ങളാണ് കോള്‍ നേടിയത്. 2019ലാണ് താരം ഫുട്ബോളില്‍ നിന്നും വിരമിച്ചത്.ആഷ്‌ലി കോള്‍

അതേസമയം ഫുട്‌ബോള്‍ ലോകത്ത് വലിയ ശക്തിയായി തുടരുകയാണ് റൊണാള്‍ഡോ. റൊണാള്‍ഡോ തന്റെ 41ാം വയസിലും പ്രായത്തെ വെല്ലുന്ന പോരാട്ടവീര്യമാണ് ഫുട്‌ബോളില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സൗദി പ്രോ ലീഗില്‍ അല്‍ നസറിന് വേണ്ടിയാണ് റൊണാള്‍ഡോ കളിക്കുന്നത്.

നിലവില്‍ ഇതുവരെ 979 ഗോളുകള്‍ നേടിയ റൊണാള്‍ഡോക്ക് 21 ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാല്‍ 1000 ഗോളുകളെന്ന ചരിത്ര നേട്ടത്തിലേക്കും നടന്നുകയറാന്‍ സാധിക്കും.

Content Highlight: Cristiano Ronaldo Talking about Ashley Cole

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more