പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ നാല്പത്തിയൊന്നാം വയസിലും ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. വ്യത്യസ്ത ലീഗുകളിൽ വ്യത്യസ്ത ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച അനുഭവസമ്പത്തുള്ള താരമാണ് റൊണാൾഡോ.
രണ്ട് പതിറ്റാണ്ടിലേറെക്കാലമായി റൊണാൾഡോ ഒരുപിടി മികച്ച താരങ്ങൾക്കെതിരെ കളിച്ചിട്ടുണ്ട്. താൻ നേരിട്ടുള്ളതിൽ കളിക്കളത്തിൽ നേരിട്ടതിൽ വെച്ച് ഏറ്റവും കടുത്ത എതിരാളി ആരാണെന്ന് റൊണാൾഡോ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു. മുൻ ഇംഗ്ലണ്ട് ഡിഫൻഡർ ആഷ്‌ലി കോളിനെയാണ് റൊണാൾഡോ കടുത്ത എതിരാളിയായി തെരഞ്ഞെടുത്തിരുന്നത്.
സ്‌പോർട്‌സ് ബൈബിളിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു റൊണാൾഡോ തന്റെ കടുത്ത എതിരാളിയെ കുറിച്ച് സംസാരിച്ചത്. റൊണാൾഡോയുടെ ഈ വാക്കുകൾ ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുകയാണ്.
‘വർഷങ്ങളായി ഞാൻ ആഷ്ലി കോളുമായി കളിക്കളത്തിൽ വലിയ പോരാട്ടങ്ങൾ നടത്തി. അവൻ മത്സരങ്ങളിൽ ശ്വസിക്കാൻ പോലും സമയം നൽകില്ല. അവൻ മികച്ച പ്രകടങ്ങൾ നടത്തുന്ന സമയങ്ങളിൽ വേഗമേറിയ ടാക്കിളിങ്ങുകൾ നടത്തിയിരുന്നു. അതുകൊണ്ട് കളിക്കളത്തിൽ അവനായിരുന്നു ഞാൻ നേരിട്ടതിൽ ഏറ്റവും വലിയ എതിരാളി,’ റൊണാൾഡോ പറഞ്ഞു.
ക്ലബ്ബ് തലത്തിലും രാജ്യാന്തരതലത്തിലും 14 തവണയാണ് റൊണാൾഡോ കോളിനെ നേരിട്ടുള്ളത്. ഇതിൽ എട്ട് തവണ റൊണാൾഡോ വിജയിച്ചപ്പോൾ മൂന്നു മത്സരങ്ങളാണ് കോൾ വിജയിച്ചത്. മൂന്ന് മത്സരങ്ങൾ സമനിലയിൽ പിരിയുകയും ചെയ്തു.
ചെൽസി, ആഴ്‌സണൽ, എ.എസ് റോമ, എൽ.എ ഗാലക്‌സി എന്നീ ടീമുകൾക്ക് വേണ്ടിയാണ് കോൾ ബൂട്ട് കെട്ടിയിട്ടുള്ളത്. വ്യത്യസ്ത ക്ലബ്ബുകളിൽ കളിച്ചുകൊണ്ട് 15 കിരീടങ്ങളാണ് കോൾ നേടിയത്. 2019ലാണ് താരം ഫുട്‌ബോളിൽ നിന്നും വിരമിച്ചത്.
Content Highlight: Cristiano Ronaldo Reveals The Toughest Player He Faced in His Carrier