| Monday, 26th January 2026, 12:56 pm

ചരിത്രം സൃഷ്ടിക്കാന്‍ റൊണാള്‍ഡോ; വേണ്ടത് മൂന്നേ മൂന്ന് ഗോളുകള്‍...

ശ്രീരാഗ് പാറക്കല്‍

ഫുട്ബോളില്‍ വമ്പന്‍ പ്രകടനവുമായി മുന്നേറുകയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. സൗദി പ്രോ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ (ജനുവരി 26) അല്‍ താവൂണിനെതിരെയാണ് റോണോ കളത്തിലിറങ്ങുന്നത്.

നിലവില്‍ ഫുട്‌ബോളില്‍ 960 ഗോളുകള്‍ നേടിയാണ് റോണോയുടെ കുതിപ്പ്. ഇനി വെറും 40 ഗോളുകള്‍ മാത്രം നേടിയാല്‍ ചരിത്രത്തില്‍ 1000 ഗോളുകള്‍ സ്വന്തമാക്കുന്ന താരമായി ചരിത്രമെഴുതാന്‍ 40കാരനായ റൊണാള്‍ഡോയ്ക്ക് സാധിക്കും.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

അതേസമയം അല്‍ താവൂണിനെതിരെ കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനാണ് താരത്തിന് സാധിക്കുക. വെറും മൂന്ന് ഗോളുകള്‍ കൂടി നേടാന്‍ സാധിച്ചാന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ 30 വയസിന് ശേഷം 500 ഗോള്‍ സ്വന്തമാക്കുന്ന ആദ്യ താരമാകാനുള്ള അവസരമാണ് റോണോയെ കാത്തിരിക്കുന്നുണ്ട്. 497 ഗോളുകളാണ് റോണോ 30 വയസിന് ശേഷം അടിച്ച് കൂട്ടിയത്.

പ്രായത്തെ പോലും വെല്ലുന്ന പോരാട്ട വീര്യംകൊണ്ട് കളിക്കളം നിറഞ്ഞാടുന്ന പോര്‍ച്ചുഗല്‍ ഇതിഹാസം റൊണാള്‍ഡോ 35 വയസ് വരെ (ജനുവരി 20- 2021) 760 ഗോളുകളാണ് നേടിയത്. എന്നാല്‍ 35ാം വയസ് മുതല്‍ 40ാം വയസ് (ജനുവരി 21 – 2026) വരെയുള്ള അഞ്ച് വര്‍ഷം കൊണ്ട് 200 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചെടുത്തത്. മറ്റുതാരങ്ങള്‍ 40 വയസിനുള്ളില്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ റൊണാള്‍ഡോ കുതിപ്പ് തുടരുകയാണ്.

മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 16 മത്സരത്തില്‍ നിന്ന് 16 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സീസണില്‍ അല്‍നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനും റോണോയ്ക്ക് സാധിച്ചിരിക്കുകയാണ്.

Content Highlight: Cristiano Ronaldo Need three More Goals To Achieve Great Record In Football History

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more