സൗദി പ്രോ ലീഗില്‍ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അല്‍ നസര്‍. അല്‍ ഫത്തെയ്‌ക്കെതിരെ അല്‍ നസര്‍ മിന്നും സ്വന്തമാക്കിയത്. പ്രിന്‍സ് അബ്ദുള്ള ബിന്‍ ജലാവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് അല്‍ നസര്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തിലെ 18ാം മിനിട്ടില്‍ കിടിലന്‍ ഗോള്‍ നേടിയാണ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തിരിച്ചെത്തിയത്. കഴിഞ്ഞ ചില മത്സരങ്ങളില്‍ അല്‍ നസറിന് വേണ്ടി റോണോ കളത്തിലിറങ്ങിയില്ലായിരുന്നു. ഇപ്പോള്‍ തകര്‍പ്പന്‍ ഗോളിലൂടെ റോണോ ടീമില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ആരാധകര്‍.
മത്സരത്തിലെ 78ാം മിനിട്ടില്‍ ഐമാന്‍ യഹ്യയും അല്‍ നസറിന് വേണ്ട് ലീഡ് ഉയര്‍ത്തിയതോടെ സീസണിലെ മറ്റൊരു വിജയമാണ് റൊണാള്‍ഡോയും സംഘവും സ്വന്തമാക്കിയത്.
മാത്രമല്ല മത്സരത്തില്‍ ഗോള്‍ നേടിയതോടെ തന്റെ ഫുട്‌ബോള്‍ കരിയറിലെ ഗോളുകളുടെ എണ്ണം 961ലേക്ക് ഉയര്‍ത്താനും റോണോയ്ക്ക് സാധിച്ചിരിക്കുകയാണ്.
ഫെബ്രുവരി 18നാണ് ഇനി അല്‍നസറിന്റെ മത്സരം. അര്‍ക്കാഡങ്ങുമായാണ് അല്‍ നസര്‍ ഏറ്റുമുട്ടുക. വരും മത്സരത്തില്‍ ഇനി വെറും ഒരു ഗോള്‍ നേടാന്‍ സാധിച്ചാല്‍ സൂപ്പര്‍ താരം റൊണാള്‍ഡോയെ കാത്തിരിക്കുന്നത് ഒരു ഇടിവെട്ട് റെക്കോഡാണ്.
പ്രായത്തെ പോലും വെല്ലുവിളിക്കുന്ന പ്രകടനവുമായി മുന്നേറുന്ന റോണോയ്ക്ക് ഫുട്‌ബോളില്‍ 30 വയസിന് ശേഷം 500 ഗോള്‍ നേടുന്ന ആദ്യ താരമാകാനുള്ള അവസരമാണ് മുന്നിലുള്ളത്. നിലവില്‍ 30 വയസിന് ശേഷം 499 ഗോളുകളാണ് റോണോ അടിച്ചെടുത്തത്.
മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 19 മത്സരത്തില്‍ നിന്ന് 18 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. സീസണില്‍ അല്‍നസറിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമാകാനും റോണോയ്ക്ക് സാധിച്ചിരിക്കുകയാണ്.
അതേസമയം ലീഗില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാം താരമാകാനും റൊണാള്‍ഡോയ്ക്ക് സാധിച്ചു. വരും മത്സരത്തില്‍ റോണോ ഗോള്‍ നേടുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
Content Highlight: Cristiano Ronaldo Need One More Goal For Greatest Record Achievement In Football History