| Tuesday, 15th July 2025, 3:34 pm

റോണോ ഉന്നം വെക്കുന്നത് തകര്‍പ്പന്‍ ഇരട്ട റെക്കോഡില്‍; കളത്തിലിറയാല്‍ ചെയ്യേണ്ടത് ഇത്ര മാത്രം!

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന സൗദി സൂപ്പര്‍ കപ്പ് സെമി ഫൈനല്‍ ആഗസ്റ്റ് 19നാണ് നടക്കാനിരിക്കുന്നത്. അല്‍ നസറും അല്‍ ഇത്തിഹാദും തമ്മില്‍ നടക്കാനിരിക്കുന്ന കനത്ത പോരാട്ടത്തിന്റെ വേദി ഹോം കോങ് സ്‌റ്റേഡിയമാണ്.

കരാര്‍ പുതുക്കി അല്‍ നസറിനൊപ്പം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കളത്തിലിറങ്ങുന്നത് കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വരാനിരിക്കുന്ന മത്സരത്തില്‍ ഇതിഹാസ താരത്തെ കാത്തിരിക്കുന്നത് ഒരു തകര്‍പ്പന്‍ നേട്ടം കൂടിയാണ്.

അല്‍ നസറിന് വേണ്ടി 100 ഗോള്‍ സ്വന്തമാക്കാനുള്ള അവസരമാണ് റൊണാള്‍ഡോയുടെ മുന്നിലുള്ളത്. ഇതിന് വേണ്ടത് വെറും ഒരു ഗോളുകള്‍ മാത്രമാണ്. അല്‍ നസറിന് വേണ്ടി 99 ഗോളുകള്‍ ആണ് റൊണാള്‍ഡോ നിലവില്‍ സ്വന്തമാക്കിയത്.

മാത്രമല്ല ഫുട്ബോളിന്റെ ചരിത്രത്തില്‍ അഞ്ച് ടീമുകള്‍ക്ക് വേണ്ടി 100 ഗോള്‍ നേടുന്ന താരമായി മാറാനും റൊണാള്‍ഡോക്ക് സാധിക്കും. പോര്‍ച്ചുഗല്‍ (135), മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (145), റയല്‍ മാഡ്രിഡ് (450), യുവന്റസ് (101) എന്നിങ്ങനെയാണ് റൊണാള്‍ഡോ നാല് ടീമുകള്‍ക്ക് വേണ്ടി അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കുകള്‍.

മുന്നിലുള്ള മത്സരത്തില്‍ വെറും മൂന്ന് ഗോള്‍ സ്വന്തമാക്കി മിന്നും പ്രകടനം കാഴ്ചവെച്ചാല്‍ ഈ രണ്ട് റെക്കോഡും റോണോയ്ക്ക് സ്വന്തമാക്കാം.

അതേസമയം ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 938 ഗോളുകളാണ് താരം സ്വന്തമാക്കിയത്. കരിയറില്‍ 1000 ഗോള്‍ സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലേക്കാണ് റോണോ നോട്ടമിടുന്നത്. എന്നാല്‍ ഈ വര്‍ഷം നടക്കുന്ന ക്ലബ്ബ് ലോകകപ്പില്‍ താരം കളിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

Content Highlight: Cristiano Ronaldo Need One Goal To Complete 100 Goals In Al Nassr
We use cookies to give you the best possible experience. Learn more