സൗദി പ്രോ ലീഗില്‍ കഴിഞ്ഞ ദിവസം (ജനവരി 12) നടന്ന മത്സരത്തില്‍ അല്‍ ഹിലാലിനെതിരെ അല്‍ നസര്‍ പരാജയപ്പെട്ടിരുന്നു. കിങ്ഡം അരേനയില്‍ നടന്ന മത്സരത്തില്‍ മൂന്നിനെതിരെ ഒരു ഗോളിനായിരുന്നു ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ പരാജയപ്പെട്ടത്.
അല്‍ നസറിന് വേണ്ടി ഏക ഗോള്‍ സ്വന്തമാക്കിയത് റൊണാള്‍ഡോയായിരുന്നു. 42ാം മിനിട്ടിലാണ് താരം അല്‍ ഹിലാലിന്റെ പോസ്റ്റില്‍ ഗോളെത്തിച്ചത്. ഇതോടെ ഒരു ചരിത്ര റെക്കോഡ് സ്വന്തമാക്കാനും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സാധിച്ചിരിക്കുകയാണ്.
30 വയസ് തികഞ്ഞതിന് ശേഷം ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരനായി മാറിയിരിക്കുകയാണ് റോണോ. 496 ഗോളുകളുകളാണ് റോണോ 30 വയസിന് ശേഷം അടിച്ച് കൂട്ടിയത്. ഈ നേട്ടത്തില്‍ മുന്‍ ഇംഗ്ലീഷ് ഫുട്‌ബോളര്‍ റോണി റൂക്കിനെ മറികടന്നാണ് റൊണാള്‍ഡോ സൂപ്പര്‍ നേട്ടം സ്വന്തമാക്കിയത്. 30 വയസിന് ശേഷം 493 ഗോളുകളായിരുന്നു റൂക്കിന്റെ സമ്പാദ്യം.
ഗോള്‍ നേട്ടത്തോടെ ഫുട്‌ബോള്‍ ചരിത്രത്തില്‍ 959 ഗോളുകള്‍ സ്വന്തമാക്കാനും റോണോയ്ക്ക് സാധിച്ചിരുന്നു. 1000 ഗോള്‍ എന്ന സ്വപ്‌ന നേട്ടത്തിലെത്താന്‍ ഇനി വെറും 41 ഗോളുകളാണ് റൊണാള്‍ഡോയ്ക്ക് വേണ്ടത്. മാത്രമല്ല സൗദി പ്രോ ലീഗിന്റെ 2025-26 സീസണില്‍ 14 മത്സരത്തില്‍ നിന്ന് 15 ഗോളുകള്‍ സ്വന്തമാക്കാനും റോണോയ്ക്ക് സാധിച്ചു.
അതേസമയം ലീഗില്‍ ഇനി ജനുവരി 17നാണ് അല്‍ നസറിന്റെ അടുത്ത മത്സരം. റിയാദിലെ അല്‍ അവ്വാല്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ അല്‍ ഷബാബാണ് എതിരാളി.
Content Highlight: Cristiano Ronaldo In Great Record Achievement